Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 20:37 IST
Share News :
തിരുവനന്തപുരം : പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് 'കരുതലും കൈത്താങ്ങു'മായി സർക്കാർ. ഡിസംബർ 9 മുതൽ ജനുവരി 13 വരെ നടക്കുന്ന അദാലത്തിന് വിവിധ മന്ത്രിമാർക്ക് ചുമതല നൽകിയും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും താലൂക്ക് ആസ്ഥാനങ്ങളിൽ അദാലത്ത് നടക്കുക. അദാലത്തുകളുടെ നടത്തിപ്പിനും സംഘാടനത്തിനും അതത് ജില്ലാ കളക്ടർമാർക്കാണ് ചുമതല.
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
പരിഗണിക്കാത്ത വിഷയങ്ങൾ
നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 'കരുതലും കൈത്താങ്ങും' എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.