Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്യാരംസ് ഡബിൾസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

05 May 2025 19:25 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി നഗരസഭയുടെ നന്മ ലഹരി പദ്ധതിയുമായി സഹകരിച്ച് പടിഞ്ഞാറെ ചാലക്കുടി വെസ്റ്റേൺ ഹീറോസ് സ്പോർട്‌സ് & ആർട്‌സ് ക്ലബ്ബ് ജില്ലാ തല ക്യാരംസ് ഡബിൾസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ഐ.ആർ.എം. എൽപി സ്കൂളിൽ വെച്ച് നടത്തിയ പള്ളായി തോമസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള ടൂർണ്ണമെൻ്റ് എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിൽസൻ മറ്റത്തി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ മുഖ്യാതിഥിയായിരുന്നു.രക്ഷാധികാരികളായ ഇട്ടൂപ്പ് ഐനിക്കാടൻ, എം.പി. ഭാസ്കരൻ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.വി. പോൾ, മുനിസിപ്പൽ കൗൺസിലർ സുധ ഭാസ്ക്കരൻ, സെക്രട്ടറി റാഫി പുതുശ്ശേരി, ട്രഷറർ കെ.എസ്. സിജി, കെ.ആർ. ആൻ്റോ, കെ.ബി. രതീഷ്, കുമാരി നീന എന്നിവർ പ്രസംഗിച്ചു. ഒന്നാം സമ്മാനമായ 10000 രൂപയും, പള്ളായി തോമസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും പുല്ലഴി സ്വദേശികളായ ഫ്രാൻസിസ് & ടീം കരസ്ഥമാക്കി. 2,3,4 സ്ഥാനങ്ങൾ യഥാക്രമം ശരത്, വിഷ്ണു, റെജി എന്നിവരുടെ ടീമുകൾക്ക് ലഭിച്ചു.

Follow us on :

More in Related News