Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ(സിഐടിയു) തിരുവത്ര മേഖല സമ്മേളനം നടന്നു

23 Mar 2025 20:51 IST

MUKUNDAN

Share News :

ചാവക്കാട്:കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ(സിഐടിയു) തിരുവത്ര മേഖല സമ്മേളനം നടന്നു.തിരുവത്ര കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം നിർമ്മാണ തൊഴിലാളി യൂണിയൻ ചാവക്കാട് ഏരിയ പ്രസിഡന്റ് കെ.പി.വിനോദ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പി.ഡി.ജയരാജൻ അധ്യക്ഷത വഹിച്ചു.സിപിഐഎം ലോക്കൽ സെക്രട്ടറികെ.എച്ച്.സലാം,യൂണിയൻ ഏരിയ സെക്രട്ടറി കെ.ആർ.ആനന്ദൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.എം.ഹനീഫ,പി.പി.രണദേവ്,പ്രിയ മനോഹരൻ,കൗൺസിലർമാരായ ഉമ്മു റഹ്മത്ത്,ശ്രീജി സുഭാഷ്,കെ.എ.ശശിധരൻ എന്നിവർ സംസാരിച്ചു.സമ്മേളനത്തിൽ 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി ടി.എം.ഷെഫീക്ക്(പ്രസിഡന്റ്),കെ.ശശിധരൻ(സെക്രട്ടറി),പി.ടി.ജയരാജൻ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു. 


Follow us on :

More in Related News