Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2024 10:31 IST
Share News :
ദോഹ: അഴിമതിക്കേസിൽ ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗലിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 8 പേർക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശിപാര്‍ശ. കള്ളപ്പണം വെളുപ്പിക്കൽ, പബ്ലിക് ഓഫീസ് ചൂഷണം ചെയ്യൽ, കൈക്കൂലി തുടങ്ങിയ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കാണ് പൊതുമരാമത്ത് അതോറിറ്റിയിലെ സ്വദേശിയായ ഒരു വകുപ്പ് ഡയറക്ടർ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തത്. അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് നടപടി.
പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ അന്വേഷണം പൂർത്തിയാക്കി എട്ട് പ്രതികളെ കൈക്കൂലി, പൊതുഫണ്ട് മനഃപൂർവം നശിപ്പിക്കൽ, പബ്ലിക് ഓഫീസ് ചൂഷണം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തതായി അറിയിച്ചു.
പൊതുമരാമത്ത് അതോറിറ്റിയിലെ ഒരു വകുപ്പിൻ്റെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ഒന്നാം പ്രതിയായ ഖത്തർ പൗരൻ, കരാറിലേർപ്പെട്ടിരിക്കുന്ന കമ്പനികളെ പ്രതിനിധീകരിക്കുന്ന മറ്റ് പ്രതികളുടെ പ്രയോജനത്തിനായി, ടെൻഡറുകളുടെയും ലേലത്തിൻ്റെയും നിയമം ലംഘിക്കുകയും പകരമായി പണവും ആനുകൂല്യങ്ങളും ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.
അഞ്ച് പ്രതികൾ ഈജിപ്ഷ്യൻ പൗരന്മാരാണെന്നും ഒരാൾ ഇറാഖി പൗരനും മറ്റൊരാൾ പാകിസ്ഥാൻ പൗരനുമാണെന്നും ഒന്നാം പ്രതിക്ക് പണവും ആനുകൂല്യങ്ങളും കൈക്കൂലിയായി നൽകുകയും കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിച്ച പണത്തിൻ്റെ യഥാർത്ഥ സ്വഭാവം മറച്ചുവെക്കുകയും ചെയ്തതായും പ്രോസിക്യൂഷൻ വെളിപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.