Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ ലൈബ്രറികളിലേക്കുള്ള പുസ്തക വിതരണം നടത്തി.

24 Feb 2025 21:17 IST

PEERMADE NEWS

Share News :



പീരുമേട്.അൻപത് സ്കൂൾ  ലൈബ്രറികളിലേക്കുള്ള പുസ്തക വിതരണം നടത്തി.കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിൽ നിന്നും എംഎൽഎയുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ അനുവദിച്ച് പീരുമേട് മണ്ഡലത്തിലെ 50 സ്കൂൾ ലൈബ്രറികലിലേക്കുള്ള പുസ്തകം വിതരണം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു.പീരുമേട് മണ്ഡലത്തിലെ 12 യുപി സ്കൂളുകൾക്കും 37 എൽപി സ്കൂളുകൾക്കും ഒരു ഹൈസ്കൂളിനും ആകെ അൻപത് സ്കൂളുകൾക്ക് 9270 രൂപയുടെ പുസ്തകം 35 ശതമാനം ഡിസ്കൗണ്ട് നിരക്കിലാണ് പുസ്തകം വാങ്ങി നൽകിയത്.

പീരുമേട് റെയിൻ വാലി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ. വി ജോസഫ് അധ്യക്ഷത വഹിച്ചു .പീരുമേട് പഞ്ചായത്ത് പ്രസിഡൻറ് ആർ .ദിനേശൻ പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ . എം.രമേശ് പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലക്ഷ്മി ഹെലൻ എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News