Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനകമല തീര്‍ഥാടനപാതയില്‍ ബൊഗൈന്‍വില്ല തൈകള്‍ നട്ടു

03 Jun 2024 17:54 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കനകമല തീര്‍ഥാടനപാതയില്‍ ബൊഗൈന്‍വില്ല തൈകള്‍ നട്ടു

കൊടകര: ലോക പരിസ്ഥിതി ദിനത്തോടുനുബന്ധിച്ച് കനകമല തീര്‍ഥാടകേന്ദ്രത്തിലെ കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കുരിശുമുടിയിലേക്കുള്ള പാതയോരത്ത് ബൊഗൈന്‍ വില്ല തൈകള്‍ നട്ടു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബൊഗൈന്‍ വില്ല തൈകള്‍ നടീലിന്റെ ഉദ്ഘാടനം തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ അലക്‌സ് കല്ലേലി നിര്‍വ്വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷോജന്‍ ഡി വിതയത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീന തോമസ്, ട്രഷറര്‍ വര്‍ഗ്ഗീസ് വെളിയന്‍, ഷിബു ആട്ടോക്കാരന്‍, പീറ്റര്‍ ആലങ്ങാട്ടുക്കാരന്‍, ബിജു ചുള്ളി, ജോജു ചുള്ളി, തോമസ് മുക്കനാംപറമ്പില്‍,ബൈജു അറയ്ക്കല്‍, മീന തുടിയന്‍,ബേബി വെളിയന്‍, കൈക്കാരന്‍മാരായ ജോസ് വെട്ടുമാനയ്ക്കല്‍, ഷിജു പഴേടത്ത്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News