Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി. ജെ. പി. വികസിത മുന്നേറ്റ കാൽനട പദയാത്രകൾ നടത്തി

08 Nov 2025 18:19 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :ഏറ്റുമാനൂർ നഗരസഭയിലെ വികസന മുരടിപ്പിനും അഴിമതിക്കും യുഡിഎഫ് എൽഡിഎഫ് മുന്നണികളുടെ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയത്തിനും എതിരെ വികസിത ഏറ്റുമാനൂർ എന്ന ലക്ഷ്യം മുൻനിർത്തി ഭാരതീയ ജനതാ പാർട്ടി ഏറ്റുമാനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച കാൽനടപദയാത്രകൾ വിവിധ വാർഡുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയതിനുശേഷം വൈകുന്നേരം 6 മണിക്ക് ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിൽ എത്തിച്ചേരുകയും അവിടുന്ന് സംയുക്ത പ്രകടനം ആയി സെൻട്രൽ ജംഗ്ഷനിൽ എത്തിച്ചേർന്നപ്പോൾ നടന്ന പൊതു സമ്മേളനം ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വക്താവ് എസ്. ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. ബിജെപി മുൻസിപ്പൽ പ്രസിഡന്റ് ടി. ആർ.രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ശ്രീജിത്ത് കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സരുൺ.കെ അപ്പുക്കുട്ടൻ ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിറിൾ.ജി.നരിക്കുഴി, മുൻസിപ്പൽ കൗൺസിലർമാരുമായ ഉഷാ സുരേഷ്, രശ്മി ശ്യാം, സുരേഷ് വടക്കേടം, സിന്ധു കത്തേടം, രാധിക രമേശ്, അജിശ്രീ മുരളി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ, വൈസ് പ്രസിഡന്റ് മധു പുന്നത്തറ ,മുൻസിപ്പൽ ജനറൽ സെക്രട്ടറി സാബു കെ. വി, വൈസ് പ്രസിഡന്റ് പ്രശാന്ത് സി.വി, തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News