Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 17:50 IST
Share News :
കോട്ടയം: ബിഷപ്പ് പീറ്റർ തുരുത്തിക്കോണം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ സ്ട്രൈക്കേഴ്സ് ഹോളി ഫാമിലി വിജയികളായി. നാല് ക്ലസ്റ്ററുകളിലായി എട്ടോളം ടീമുകൾ വീറും വാശിയോടും കൂടി പങ്കെടുത്ത ഫുട്ബോൾ ടൂർണമെന്റിൽ ഹോളി ഫാമിലി ബ്ലാസ്റ്റേഴ്സിനെ സ്ട്രൈക്കേഴ്സ് ഹോളി ഫാമിലി ഒരു ഗോളിന് തോൽപ്പിച്ചാണ് വിജയികളായത്. ഹോളി ഫാമിലി ബ്ലാസ്റ്റേഴ്സും സ്ട്രൈക്കേഴ്സ് ഹോളി ഫാമിലിയുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഹോളി ഫാമിലി എൽ പി സ്കൂൾ ടർഫിൽ നടന്ന ടൂർണമെന്റ് കോർപ്പറേറ്റ് മാനേജർ ഡോ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.വിജയപുരം കോർപ്പറേറ്റ് എജുക്കേഷൻ ഹോളിഫാമിലി ക്യാമ്പസിൽ ഒരുക്കിയ ടർഫിന്റെ സൗകര്യവും സിന്തറ്റിക് ഗ്രൗണ്ടും ടൂർണമെന്റ് തികച്ചും ആവേശമുള്ളതാക്കി മാറ്റി. ഭാവിയിലെ മെസ്സിമാരെയും ക്രിസ്ത്യാനോ മാരെയും മറഡോണ മാരെയും വാർത്തെടുക്കുവാൻ ഈ മത്സരം ഉപകരിക്കട്ടെയെന്ന് ഡോ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ പറഞ്ഞു. മഡോണ കോളജ് പ്രിൻസിപ്പാൾ ജോസ് തോമസും ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വിജി വർഗീസും ചേർന്ന് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി ആൽഫ്രഡ് എം, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ വിജി വർഗീസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജു വി എം, പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ എൻ. എഫ്. ബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.