Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 10:14 IST
Share News :
തിരൂരങ്ങാടി : ദേശീയ പക്ഷി ദിനത്തോടനുബന്ധിച്ച് ചെറുമുക്ക് വെഞ്ചാലി തണ്ണീർ തടങ്ങളിൽ നടത്തിയ ഏഷ്യൻ വാട്ടർബേർഡ് സെൻസസിൽ 69 ഇനം പക്ഷികളെ കണ്ടെത്തി. മുൻ വർഷങ്ങളിൽ നടത്തിയ സർവ്വേകളിൽ 80 ലേറെ ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു.
പി എസ് എം ഒ കോളേജ് ഭൂമിത്രസേന ക്ലബ്ബിന്റെയും മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെയും മലപ്പുറം ബേഡേഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ സർവ്വേ മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ് മുഹമ്മദ് നിഷാൽ ഉദ്ഘാടനം ചെയ്തു. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പ്രസിഡൻറ് വിപി കാദർ ഹാജി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മുസ്തഫ ചെറുമുക്ക് സ്വാഗതം പറഞ്ഞു. കാമ്പ്ര ഹനീഫ ഹാജി, കെ വി ലത്തീഫ് എന്നിവർ ആശംസകളർപ്പിച്ചു.
പി എസ് എം ഒ കോളേജ് ഭൂമിത്ര സേന ക്ലബ്ബ് ഫാക്കൽറ്റി ഇൻ ചാർജ് പി. കബീർ അലി സർവ്വേ ടീമംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി. പ്രശസ്ത പക്ഷി നിരീക്ഷകരായ നബീൽ പരപ്പനങ്ങാടി, സ്വരൂപ്, ഷമീം, അഫ്നിദ, ഫൈസൽ, മനോജ്, റഹ്മാൻ വണ്ടൂർ, രാജേഷ്, റസീൻ, സിനാൻ തുടങ്ങിയവർ പക്ഷി സർവേയ്ക്ക് നേതൃത്വം നൽകി.
ഇത് തുടർച്ചയായി മൂന്നാം വർഷമാണ് ചെറുമുക്ക് വെഞ്ചാലി തണ്ണീർ തടങ്ങളിൽ ഭൂമിത്രസേന ക്ലബ്ബിൻറെ നേതൃത്വത്തിൽ പക്ഷി സർവ്വേ നടത്തുന്നത്. മുൻ വർഷങ്ങളിലെ സർവ്വേകളെ അപേക്ഷിച്ച് പക്ഷികളുടെ വൈവിധ്യത്തിൽ കുറവുണ്ടെങ്കിലും 2023 ൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയ, കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ചാരത്തലയൻ തിത്തിരിയുടെ 12 പേരടങ്ങുന്ന ഒരു കൂട്ടത്തെ ഇപ്രാവശ്യവും ഇവിടെ കണ്ടെത്തി. എന്നാൽ മുൻ വർഷങ്ങളിൽ ഇവിടെ സ്ഥിരമായി കണ്ടിരുന്ന വർണ്ണ കൊക്ക്, കന്യാസ്ത്രീ കൊക്ക് തുടങ്ങിയ പക്ഷികളെ ഇപ്രാവശ്യത്തെ സർവ്വേയിൽ കണ്ടെത്തുകയുണ്ടായില്ല.
സോഷ്യൽ മീഡിയ വഴി വലിയ പ്രചാരം ലഭിച്ച ചെറുമുക്കിലെ ആമ്പൽ പാടം കാണാൻ സന്ദർശകരുടെ തിരക്ക് വർധിച്ചതും, അനിയന്ത്രിതമായ മാനുഷിക ഇടപെടലുകളും കാലാവസ്ഥ വ്യതിയാനവും ഇവിടുത്തെ പക്ഷി വൈവിധ്യത്തിൽ കുറവ് വരാൻ കാരണമായിട്ടുണ്ടാകാം എന്ന് സർവ്വേ കോർഡിനേറ്റർ പി കബീറലി അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.