Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാണാസുര ഡാം ഷട്ടർ നാളെ (27-6-2025) ന് രാവിലെ 10.00 ന് ഉയർത്തും; പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.

26 Jun 2025 18:40 IST

Jithu Vijay

Share News :

കൽപ്പറ്റ : ബാണാസുര സാഗര്‍ ഡാമിലെ

സ്‌പിൽവെ ഷട്ടർ നാളെ (27-6-2025) ന് രാവിലെ 10.00 മണിക്ക് 10 സെൻ്റീ മീറ്റർ വീതം ഉയർത്തും. സെക്കൻ്റിൽ 50 ക്യുബിക് മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.


വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത്‌ യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ്‌ വർദ്ധിപ്പിക്കുകയില്ല. ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ്‌ സെന്ററിൽ വിളിക്കാം, നമ്പർ 1077.  


പരിഭ്രാന്തരാവേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും, എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വയനാട് ജില്ലാ കളക്ടർ അറിയിച്ചു.



Follow us on :

More in Related News