Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2024 22:17 IST
Share News :
ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന് പിന്നാലെ അടുത്ത രണ്ടു ടെസ്റ്റിനുള്ള പാക്കിസ്ഥാൻ ടീമിൽ വമ്പൻ അഴിച്ചുപണി.
ടെസ്റ്റിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മുൻ ക്യാപ്റ്റൻ ബാബർ അസം അടക്കം മൂന്ന് കളിക്കാരെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും പുറത്താക്കി. ബാബർ അസമിനെ കൂടാതെ ഫാസ്റ്റ് ബൗളർമാരായ ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരാണ് പുറത്തായത്.
ഫോം ഇല്ലായ്മയും ഫിറ്റ്നസ്സും പരിഗണിച്ചാണ് മൂവരെയും പുറത്താക്കിയത് എന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
പാക്കിസ്ഥാൻ്റെ ഏറ്റവും മികച്ച മൂന്ന് കളിക്കാരെ ഒഴിവാക്കാനുള്ള തീരുമാനം ഏവരെയും അമ്പരപ്പിച്ചു. ആദ്യ ടെസ്റ്റിന് ശേഷമുള്ള പാക്കിസ്ഥാൻ്റെ ദയനീയമായ ഇന്നിംഗ്‌സ് തോൽവി - ക്യാപ്റ്റൻ ഷാൻ മസൂദ് ബൗളിംഗ് പ്രകടനത്തെ വിമർശിച്ചതിനെത്തുടർന്ന് - നിരവധി മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ, വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ സെലക്ഷൻ കമ്മിറ്റി ഇത്ര കടുത്ത തീരുമാനത്തിലേക്ക് നീങ്ങും എന്ന് ആരും പ്രദീക്ഷിച്ചിരുന്നില്ല.
പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയില്ലെങ്കിൽ കൂടുതൽ കളിക്കാരെ മാറ്റാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.