Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2025 12:51 IST
Share News :
കോഴിക്കോട്: വിവിധ വൈദ്യ ശാഖകളുടെ സംയോജിതവും സമഗ്രവും വിശാലവുമായ രീതിയിലുള്ള ചികിത്സയിലൂടെ സ്ട്രോക്ക്, അപകടങ്ങൾ. ന്യൂറോ റിലേറ്റഡ് രോഗങ്ങൾ എന്നിവക്ക് വിധേയരായവരെ പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സഹായിക്കുമെന്ന് ആയൂർഗ്രീൻ ഫൗണ്ടേഷൻ സാരഥികൾ കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഫിസിയോതെറാപ്പി,
ഒക്യുപേഷണൽ തൊറാപ്പി, സ്പീച്ച് തൊറാപ്പി, അക്യുപങ്ങ്ചർ, യോഗ, റിഫ്ലെക്സോളജി കൗൺസലിംഗ്, ഹിജാമ തുടങ്ങി വിവിധ ശാസ്ത്ര ശാഖകളിൽ പ്രവർത്തിക്കുന്നവരുടെ സംയോജിതമായ ഇടപെടലിലൂടെ രോഗികളുടെ ശാരീരികവും മാനസികവും, സാമൂഹികവും കുടുംബപരവും സാമ്പത്തികവുമായ പുനരധിവാസമാണ് ഇത് പ്രാവർത്തികമാക്കുന്നത്. ആയുർഗ്രീൻ ഫൗണ്ടേഷൻന്റെ കീഴിൽ എടപ്പാളിലടക്കം സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എൻ. എ. ബി. എച്ച് അക്രഡിറ്റഡ് ആയ ആയൂർ ഗ്രീൻ ആശുപത്രികളിലൂടെ നിലവിൽ ഇതു പ്രാവർത്തികമാക്കുന്നുണ്ട്.
സ്ട്രോക്കടക്കമുള്ളവ സമൂഹത്തിൽ കൂടിക്കൊണ്ടിരിക്കെ ഇത്തരം
മുന്നേറ്റങ്ങൾ വ്യാപകമാക്കേണ്ടതിൻറെ പ്രാധാന്യം കൂടി വരികയാണ്. ഇത് മുൻ നിറുത്തിയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യത്യസ്ത മേഖലകളിലെ വിദഗ്ദരും ആരോഗ്യ പ്രവർത്തകരും വിദ്യാർഥികളുമടക്കമുള്ളവരുടെ ഒരു സമഗ്ര സെമിനാർ ഇന്ന് കോഴിക്കോട്ട് സംഘടിപ്പിച്ചത്. സെമിനാറിൽ നിഷ് തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ, ഡോ. സുജ. കെ. കുന്നത്ത്, എൻ. ആർ.ഐ.പി ഡയറക്ടർ ഡോ. സഞ്ജീവ് കുമാർ, ഡോ. ഫിറോസ് ഖാൻ എസ്. റാവുത്തർ, ഡോ. പ്രതിഭ. എസ്.നായർ, ആതിര പി.എസ്, ആര്യ എസ്.എസ്, ഡോ. എം. റശീജി, ഡോ. മുഹമ്മദ് റാഫി അബ്ദുൾ, ഡോ. പി.വി.ഫാത്തിമ, എം.ആർ. മെമുന, എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:- ഡോ. സെക്കരിയ്യ കെ.എൻ
(ഫൗണ്ടർ, മാനേജിങ് ഡയറക്ടർ, ആയുർഗ്രീൻ ഫൗണ്ടേഷൻ) ഡോ. ഹബീബുള്ള എം. ടി (കൊ ഫൗണ്ടർ, മെഡിക്കൽ ഡയറക്ടർ) അബ്ദുൽ ലത്തീഫ് എൻ (ഡയറക്ടർ പ്രൊജക്റ്റ്സ്) ജിയാസ് പി ( ഓഫീസർ ഓപ്പറേഷൻസ്) എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.