Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമ്പ്രാണി തിരികളുടെ വിസ്മയ ശേഖരം; മുണ്ടക്കയം സ്വദേശി ഇന്ദുചൂഡന് യു.ആർ.എഫ് ലോക റെക്കോർഡ്

08 Mar 2026 10:35 IST

PEERMADE NEWS

Share News :


മുണ്ടക്കയം: വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമ്പ്രാണി തിരികളുടെ അപൂർവ ശേഖരത്തിലൂടെ മുണ്ടക്കയം പുഞ്ചവയൽ സ്വദേശി സി. ഇന്ദുചൂഡൻ യു.ആർ.എഫ് (Universal Records Forum) ലോക റെക്കോർഡിൽ ഇടംപിടിച്ചു. പുഞ്ചവയൽ സെന്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലണ്ട്, ചൈന, ജപ്പാൻ, കൊറിയ, അമേരിക്ക തുടങ്ങി 27 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ 617 വ്യത്യസ്ത ഇനം സാമ്പ്രാണി തിരികളാണ് പ്രദർശിപ്പിച്ചത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകനായിരുന്നു.

​ഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ അക്ഷർധാം, തിരുപ്പതി, കാശി, ഗയ, വാരണാസി, മഥുര, അയോധ്യ എന്നിവിടങ്ങളിൽ നിന്നുള്ള അഗർബത്തികൾ ഇന്ദുചൂഡന്റെ ശേഖരത്തിലുണ്ട്. റോസ്, സാൻഡൽ, ലാവണ്ടർ, ജാസ്മിൻ തുടങ്ങിയ സുഗന്ധങ്ങൾക്കൊപ്പം സെവൻ ഇൻ വൺ വരെയുള്ള പാക്കറ്റുകളും വിവിധ ആകൃതിയിലും നിറങ്ങളിലുമുള്ള തിരികളും ശേഖരത്തിന് മാറ്റുകൂട്ടി. പത്തര അടി ഉയരമുള്ള ഭീമൻ അഗർബത്തി മുതൽ ഒൻപത് ഇഞ്ച് മാത്രം വലിപ്പമുള്ളവയും ആറടി നീളമുള്ള പതിനഞ്ചിലധികം തിരികളും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളായിരുന്നു.

​മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ.ജി.എം പാരാമെഡിക്കലിലെ ഗിരിജ, സെന്റ് മേരീസ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കുഞ്ഞുമോൾ, കീബോർഡ് ആർട്ടിസ്റ്റ് സുനിൽ പ്രയാഗ്, പുഞ്ചവയൽ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ, അന്നാമ്മ ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത്, ബാബുക്കുട്ടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Follow us on :

More in Related News