Sat Jul 19, 2025 8:29 AM 1ST
Location
Sign In
04 Mar 2025 19:05 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ ഒബ്ലേറ് മിഷണറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (OMMI) സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹ്യ ക്ഷേമ വിഭാഗമായ ജ്യോതി ജീവ പൂർണ്ണ ട്രസ്റ്റ് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ അർച്ചന ഫെസ്റ്റ് 2025 സംരംഭകമേളയും വനിതാദിനാഘോഷവും മാർച്ച് 6, 7, 8 തീയതികളിൽ ഏറ്റുമാനൂർ വ്യാപാര ഭവനിൽ വച്ച് സംഘടിപ്പിക്കുന്നു. പ്രദർശന വിപണന സ്റ്റാളുകൾ, പൗരാണിക ഭോജനശാലകൾ, രുചിയൂറും നാടൻ വിഭവങ്ങൾ, പലഹാരങ്ങൾ, വിവിധതരം അച്ചാറുകൾ, ബജികൾ, കലർപ്പില്ലാത്തതും ശുദ്ധവുമായി അരിപ്പൊടി, ഗോതമ്പുപൊടി, മേയ്സ് പൊടി, വിവിധതരം സ്പൈസസ്, കറി പൗഡറുകൾ, മില്ലറ്റ് ധാന്യങ്ങൾ, മില്ലറ്റ് പൊടികൾ, മില്ലറ്റ് പലഹാരങ്ങൾ, കൊമേഷ്യൽ സ്റ്റാളുകൾ, കലാവിരുന്ന്, വിവിധ മത്സരങ്ങൾ, പൊതുസമ്മേളനം, ശ്രീശാക്തീകരണ രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ ചില വ്യക്തിത്വങ്ങളെ ആദരിക്കൽ തുടങ്ങിയ ഫെസ്റ്റിന്റെ ഭാഗമായി നടത്തപ്പെടും.
അർച്ചന ഫെസ്റ്റിന്റെ ഉദ്ഘാടന ദിവസമായ മാർച്ച് ആറാം തീയതി വ്യാഴാഴ്ച " *സംരംഭകശക്തി* *സ്ത്രീശക്തി* "സംരംഭക ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 10 30 ന് പ്രദർശന പവലിയന്റെ ഉദ്ഘാടനം ഏറ്റുമാനൂർ എസ് എച്ച് ഒ അൻസിൽ എ.എസ് നിർവഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സീറോ മലബാർ സഭ മുൻമേലദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. അർച്ചന വിമൻസ് സെന്റർ ഡയറക്ടർ മിസ് ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിക്കും. സോഷ്യൽ എനേബ്ലർ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷണം നടത്തും. 2025 അർച്ചന വിമൻസ് സെന്ററിന്റെ സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൾ എംഎൽഎ നിർവഹിക്കും. അർച്ചന വിമൻസ് സെന്ററിന്റെ മികച്ച സംരംഭകരെ ആദരിക്കൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.റവ. ഫാ. ബിനു കുന്നത്തും, മികച്ച കർഷകരെ ആദരിക്കൽ കോട്ടയം പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ജോ ജോസ് സിയും, മികച്ച കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പുകളെ ആദരിക്കൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ നിർവഹിക്കും. അർച്ചനാസ് ഹോം ഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് പടികര നിർവഹിക്കും. ഒന്നാം ദിനത്തിലെ കലാവിരുന്ന്, കലാസന്ധ്യ യ്ക്ക് ഏറ്റുമാനൂർ റീജിയൻ നേതൃത്വം കൊടുക്കും. കലാവിരുന്നിന്റെ ഉദ്ഘാടനം സിനിമാതാരം റ്റി. സ് കോട്ടയം രമേശ് നിർവഹിക്കും.
ഫെസ്റ്റിന്റെ രണ്ടാം ദിനമായ മാർച്ച് ഏഴാം തീയതി വെള്ളിയാഴ്ച വനിതാ ദിനമായി ആചരിക്കുന്നു. രാവിലെ 9:45ന് അർത്തുങ്കൽ, ഇടുക്കി റീജിയന്റെ നേതൃത്വത്തിൽ കലാസന്ധ്യയും കലാപരിപാടികളും ആരംഭിക്കും. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ.എസ് പ്രസാദ് നിർവഹിക്കും.
11 മണിക്ക് നടക്കുന്ന വനിതാദിന സമ്മേളനത്തിന്റെ ഉദ്ഘാടനം ചങ്ങനാശ്ശേരി അതിരൂപത അഭിവന്ദ്യ മാർ തോമസ് തറയിൽ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. സെന്റർ ഡയറക്ടർ മിസ് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ ക്രിസ്ത്യൻ വിമൻ മൂവ്മെന്റ് പ്രസിഡന്റ് ഡോ. സൂസൻ തോമസ് വനിതാദിന സന്ദേശം നൽകും. അർച്ചന വിമൻസ് സെന്ററിന്റെ 20- ആം വർഷ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം " *സിംഫണി* *20* " ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും. അർച്ചന വിമൻസ് സെന്റർ മികച്ച സംരംഭകരെ ആദരിക്കൽ കോട്ടയം ജില്ലാ വ്യവസായ ഓഫീസ് ജനറൽ മാനേജർ രാകേഷ് വി ആർ ഉം, മികച്ച കർഷകരെ ആദരിക്കൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉം, മികച്ച കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പുകളെ ആദരിക്കൽ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി റവ. ഫാ.സുനിൽ പെരുമാനൂർ നിർവഹിക്കും. അർച്ചന വിമൻസ് സെന്ററിന്റെ 2024- 25 ലെ വിവിധ അവാർഡുകൾ പൊതുസമ്മേളനത്തിൽ വിതരണം ചെയ്യും.
അർച്ചന ജെൻഡർ സെൻസൈസേഷൻ
: ശ്രീ ജിയോ ബേബി (ഫിലിം ഡയറക്ടർ) അർച്ചന വിമൻ റൈറ്സ് അവാർഡ്
: ശ്രീമതി ആനി ബാബു (ഡയറക്ടർ, സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി)
വോയിസ് ഓഫ് വിമൺ അവാർഡ് : M/S സന്ധ്യാ ഗ്രേസ്
അസി. എഡിറ്റർ, മലയാള മനോരമ, കോട്ടയം
Honoring Our Partnership in fostering Gender Equality
: ഡോ. സി ബീനാമ്മ മാത്യു (പ്രിൻസിപ്പാൾ, സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാലാ), അർച്ചനാസ് വനിതാ സംരംഭക അവാർഡ്
: ശ്രീമതി ജോസ്മി രാജേഷ് (ആലാച്ചി, ഓൺലൈൻ ഫിഷ് മാർട്ട്),
ഫെസ്റ്റിന്റെ മൂന്നാം ദിനമായ മാർച്ച് എട്ടാം തീയതി ശനിയാഴ്ച സി.എ. ജി സംഗമ ദിനമായി ആചരിക്കുന്നു. രാവിലെ 9. 45 ആരംഭിക്കുന്ന കലാവിരുന്നിന് കടുത്തുരുത്തി റീജിയൻ നേതൃത്വം കൊടുക്കും. സിനി - സീരിയൽ ആർട്ടിസ്റ്റ് ബെന്നി പി പൊന്നാരം ഉദ്ഘാടനം നിർവഹിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് നിർവഹിക്കും. അർച്ചന വിമൻസ് സെന്റർ അസി. ഡയറക്ടർ മിസ് ആനി ജോസഫ് അധ്യക്ഷത വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ വെരി. റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും. അർച്ചന വിമൻസ് സെന്ററിന്റെ മികച്ച കർഷകയെ ആദരിക്കൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളിയും, മികച്ച സംരംഭകരെ ആദരിക്കൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ സി.കെ നിർവഹിക്കും. അർച്ചന വിമൻസ് സെന്ററിന്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് വെട്ടിമുകൾ സെന്റ്. മേരിസ് ചർച്ച് വികാരി റവ. ഫാ. ജോസഫ് കളരിക്കൽ നിർവഹിക്കും. സമ്മാന കൂപ്പണിന്റെ വിതരണം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ നിർവഹിക്കും. മൂന്നു ദിവസങ്ങളായി നടക്കുന്ന ഫെസ്റ്റിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നതായിരിക്കും
ആഷാ കിരൺ, പോൾസൺ കൊട്ടാരത്തിൽ, ജയിനമ്മ ഷിബു, ജയശ്രീ പി.കെ, ഷൈനി ജോഷി, ശ്രുതി മോൾ വിഎസ്,ടീനു ഫ്രാൻസിസ്, ആൽഫിയ അലക്സ്, ഉണ്ണിമായ പി, ജിബിൻ ജോഷി, ആര്യാ മോൾ പി. എ, ആഷാ വർഗീസ്, ജോയിസ് മാത്യു, സൗമ്യ സജീവൻ, അമലു ദാസ്, ജിജി ഗ്ലാഡി, പ്രഭമോൾ കെ.എം, റെജീന ഷിനാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
മിസ് ത്രേസ്യാമ്മ മാത്യു, മിസ് ആനി ജോസ്ഫ്, ആശാ കിരൺ, പി.കെ ജയശ്രീ, പോൾസൺ കൊട്ടാരത്തിൽ, ശ്രുതിമോൾ വി.എസ്, റ്റീനു ഫ്രാൻസീസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.