Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിമിഷപ്രിയ കേസിലെ വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി; ഡി ജി പിക്ക് പരാതി നൽകിയത് സലിം മടവൂർ

19 Jul 2025 00:09 IST

NewsDelivery

Share News :

കോഴിക്കോട് :നിമിഷപ്രിയ കേസില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി. പൊതുപ്രവര്‍ത്തകനും ആർ ജെ ഡി ദേശീയ കൗണ്‍സില്‍ അംഗവുമായ സലിം മടവൂര്‍ ആണ് ഡി ജി പിക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴി മുബാറക്ക് റാവുത്തര്‍ പ്രചാരണം നടത്തുന്നതായും പരാതിയില്‍ പറയുന്നു.

നിമിഷപ്രിയയുടെ മോചനശ്രമത്തിനിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെയാണ് പൊതുപ്രവര്‍ത്തകനായ സലിം മടവൂര്‍ പരാതി നല്‍കിയത്. ചില മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ യെമന്‍ പൗരന്‍മാരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ അഭിമുഖം സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതായും സോഷ്യല്‍ മീഡിയ വഴി വ്യാജ അക്കൗണ്ടുകള്‍ വ്യാജപ്രചാരണം അഴിച്ചുവിടുന്നതായും പരാതിയില്‍ പറയുന്നു.

അഭിമുഖം നടത്തിയ മുബാറക് റാവുത്തറിന് കൃത്യമായ അജണ്ടയുണ്ടെന്നും വിദ്വേഷ പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കണം എന്നതുമാണ് പരാതിയില്‍ പറയുന്നത്. ഒരു രാജ്യം മുഴുവന്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കരുത് എന്ന് ആഗ്രഹിക്കുമ്പോള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു

Follow us on :

More in Related News