Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2025 19:13 IST
Share News :
കോട്ടയം: ജാമ്യ വ്യവസ്ഥ ലംഘിച്ച് ഒരു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കോട്ടയം താഴത്തങ്ങാടി ഇരട്ട കൊലപാതക കേസിലെ പ്രതിയെ ബാംഗ്ലൂരിൽനിന്നും പിടികൂടി. താഴത്തങ്ങാടിയിൽ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം ജാമ്യം നേടി, കോടതി നടപടികൾ പുരോഗമിക്കവെ ഒളിവിൽ പോയ പ്രതിയെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.
2020 ജൂലൈയിൽ മോഷണത്തിനായി കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ കൊല്ലപ്പെടുത്തിയ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലാണ് (27) കേസിൻ്റെ നടപടികൾക്കിടെ മുങ്ങിയത്. ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ബാംഗ്ലൂരിൽനിന്നുമാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഇയാൾക്ക് 2022 ലാണ് ജാമ്യം ലഭിക്കുന്നത്. പിന്നീട് വനിതാ തൊഴിലാളിയെ അപമാനിച്ച മറ്റൊരു കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. ഈ കേസിലും ജാമ്യം ലഭിച്ച ശേഷമാണ് കഴിഞ്ഞവർഷം ഇയാൾ ഒളിവിൽ പോകുന്നത്. ബാംഗ്ലൂരിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ വീണ്ടും കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.