Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫൈസല്‍ ഹംസയെ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു.

19 Jul 2025 03:15 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ തന്റെ മാധ്യമപ്രവർത്തന ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ റിപ്പോർട്ടർ ഫൈസല്‍ ഹംസയെ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് നൗഫൽ കാട്ടുപ്പാറയുടെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടറി ജാഫർ കമ്പാല ഫൈസലിന് മൊമെന്റോ കൈമാറി.  


ചടങ്ങിൽ  ഇർഫാൻ പകര, ചാന്ദിഷ് ചന്ദ്രൻ, അനീസ് കെ ടി വളപുരം, ശരത് കോട്ടക്കൽ, നിയാസ് കൊട്ടപ്പുറം, ഷഫീർ നരണിപ്പുഴ, രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടൻ, ഷാഫി നരണിപ്പുഴ, ആഷിക് അയിരൂർ, വസീം , ജാബിർ പൊട്ടച്ചോല, സൈദ് കോഴിച്ചെന, വിനീഷ് കെ ടി, അക്ബർ, നിഷാദ്, ഷിജു ഏലംകുളം, അഫ്സൽ വണ്ടൂർ, ആസിഫ് ഇക്ബാൽ എന്നിവർ പങ്കെടുത്തു. 


പ്രവാസജീവിതത്തിൽ സജീവ സാന്നിധ്യമായ ഫൈസൽ, ഔദ്യോഗിക കൃത്യ നിർവ്വഹണത്തോടൊപ്പം സമൂഹത്തിനുള്ള തന്റെ ബാധ്യതകൾ കൂടി ശ്രദ്ധാപൂർവം നിർവഹിച്ച വ്യക്തിയാണ്. 

നാട്ടിൽ പൊതുവെ പല പേരിലും ഞങ്ങളെ പരിഹസിച്ച് വിളിക്കാറുണ്ടെങ്കിലും പ്രവാസലോകത്ത് കൊടുക്കുന്ന ഓരോ വാർത്തകൾക്കും നല്ല സ്വീകാര്യത കിട്ടുന്നതായാണ് കാണാൻ സാധിച്ചത്. ഇവിടെ ഞങ്ങളെ ഒരു വ്യക്തിയായി അംഗീകരിക്കുന്ന മനസ്സുകളാണ് ഞങ്ങൾക്ക് എക്കാലത്തെയും പ്രചോദനം എന്ന് നന്ദി പ്രസംഗത്തിൽ ഫൈസൽ അഭിപ്രായപ്പെട്ടു 

ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഈ സ്നേഹത്തോടൊപ്പം ഫൈസലിന്റെ ഭാവിപ്രവൃത്തികൾക്കും ജീവിതയാത്രയ്ക്കും ഹൃദയപൂർവ്വമായ ആശംസകൾ നേർന്നു.


Follow us on :

More in Related News