Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനന്ദപുരം സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

13 Sep 2025 16:53 IST

Kodakareeyam Reporter

Share News :


ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് പോള്‍ ബ്ലഡ് ആപ്പിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ടി.എസ്. മനോജ് കുമാര്‍  ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.പി.ലിയോ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍ , ഡോ.എന്‍.ജി.രാധാകൃഷ്ണന്‍ , പ്രിയന്‍ ആലത്ത്, പ്രോഗ്രാം ഓഫിസര്‍ സംഗീത ചന്ദ്രന്‍, വളണ്ടിയര്‍മാരായ സി.എസ്. വീണ, എഡ്വിന്‍ ലിന്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ഐ.എം.എ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന രക്തദാന ക്യാമ്പില്‍ ആദ്യമായി രക്തം ദാനം ചെയ്തവരെ അനുമോദിച്ചു.


Follow us on :

More in Related News