Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 20:16 IST
Share News :
തലയോലപ്പറമ്പ്: വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ ജൂനിയർറെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്രദാനം മഹാദാനം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് നേത്രദാനം സമ്മതപത്ര സമാഹരണം നടത്തിയതിൻ്റെ സമ്മതപത്ര സ്വീകരണ സമ്മേളനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ്
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് വൈസ് ചെയർമാൻ കെ.എസ് സുമേഷ് ഉദ്ഘാടനം ചെയ്തു.
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം കെ. ആശിഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എൽസി ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ മിനിമോൾ പി ഉലഹന്നാൻ നേത്രദാന സന്ദേശം നൽകി. തലയോലപ്പറമ്പ് ഗവൺമെൻ്റ് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ മീനു സ്കൂൾ ഹെഡ്മിസ്ട്രസിൽ നിന്ന് സമ്മതപത്രത്തിന്റെ ഫയൽ ഏറ്റുവാങ്ങി. പിടിഎ എക്സിക്യൂട്ടീവ് അംഗം ആർ. സുരേഷ് കുമാർ, അധ്യാപക പ്രതിനിധി ബിനോയ് ജോസഫ് തലയോലപ്പറമ്പ് ഗവൺമെൻ്റ് ആശുപത്രി ഒപ്താൽ മെട്രിസ്റ്റ് പി. സിന്ധു മോൾ, ജൂനിയർ റെഡ് ക്രോസ് കോട്ടയം റവന്യൂ ജില്ല കോ- ഓർഡിനേറ്റർ ബിനു കെ പവിത്രൻ, തലയോലപ്പറമ്പ് ഗവൺമെൻ്റ് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കാരുണ്യ സേവന സന്നദ്ധ സംഘടനയായ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ കുട്ടികളുടെ സംഘടനയായ ജൂനിയർ റെഡ് ക്രോസ്സിന്റെ ആരോഗ്യം, സേവനം, സൗഹൃദം എന്ന സന്ദേശം വിദ്യാലയത്തിൽ പ്രാവർത്തികമാക്കുന്നതിൻ്റെഭാഗമായി വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റ് ഏറ്റെടുത്ത തനത് പ്രവർത്തനത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ ഉൾപ്പടെയുള്ളവർ നേതൃദാന സമ്മതപത്രം നൽകി പങ്കാളികളായി.
Follow us on :
Tags:
More in Related News
Please select your location.