Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 13:46 IST
Share News :
തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം 3457-ാം നമ്പർ വടകര നോർത്ത് ശാഖയുടെ കീഴിലുള്ള വടകര ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ 18-ാമത് പ്രതിഷ്‌ഠാ വാർഷികത്തോടനുബന്ധിച്ച് സർവ്വമത സമ്മേളനം നടത്തി. അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിൻ്റെയും വിനയത്തിൻ്റെയും ഉടമയായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പഞ്ചായത്ത് കമ്മറ്റിയംഗം സന്തോഷ് മാവുങ്കൽ അധ്യക്ഷത വഹിച്ചു. വൈക്കം താലൂക്ക് എൻ. എസ്. എസ് യൂണിയൻ കമ്മറ്റിയംഗം എൻ. മധു, വടകര യാക്കോബായ സുറിയാനിപ്പള്ളി കോൺഗ്രിയേഷൻ പ്രസിഡൻ്റ് ടോം തോമസ്, വടകര മുസ്ലീം ജമാ അത്ത് ചീഫ് ഇമാം അബ്‌ദുൽ ഹക്കീം അൽഹാദി, വിവിധ സാമുദായിക സംഘടനാ നേതാക്കളായ സി. ആർ. പ്രകാശൻ എസ്. കെ. ജയമ്മ, സുഷമ സുഗതൻ, ശാഖാ പ്രസിഡൻ്റ് വി. വി. വേണപ്പൻ
സെക്രട്ടറി ഡി.സജീവ്, വൈസ് പ്രസിഡൻ്റ് എം.കെ അനിൽകുമാർ, അഡ്വ. കെ.എസ്. ശ്രീനിവാസൻ, തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ശാഖയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ കുടുംബ സംഗമം, ഫ്യൂഷൻ കൈകൊട്ടികളി, പ്രസാദം ഊട്ട്, ദീപാരാധന, ദീപകാഴ്ച, കുട്ടികളുടെ വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, തിരുവാതിര എന്നിവ നടന്നു.ഭക്തജനങ്ങൾ ഉൾപ്പടെ നൂറ് കണക്കിന് പേർ ചടങ്ങുകളിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.