Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്‌കൂളിൽ നിർമാണം പൂർത്തിയായ ഫുട്‌ബോൾ ടർഫ് നാടിന് സമർപ്പിച്ചു

30 Jun 2025 18:14 IST

santhosh sharma.v

Share News :

വൈക്കം: എല്ലാ പഞ്ചായത്തിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന കായിക കേരളം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

സംസ്ഥാന കായിക വകുപ്പിന്റെ 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അക്കരപ്പാടം ഗവൺമെൻ്റ് യു.പി. സ്‌കൂളിൽ നിർമാണം പൂർത്തിയായ ഫുട്‌ബോൾ ടർഫിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ലഹരിക്കെതിരെയുള്ള രണ്ടാംഘട്ട പോരാട്ടത്തിന്റെ ഭാഗമായാണ് കായിക കേരളം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി.കെ. ആശ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും സി.കെ. ആശ എം.എൽ.എ.യുടെ ഫണ്ടിൽ നിന്നുള്ള 60 ലക്ഷം രൂപയും ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള ടർഫ് നിർമാണം പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് .ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ആനന്ദവല്ലി, വൈസ് പ്രസിഡൻ്റ് സി.പി. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഗോപിനാഥൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എം. ശോഭിക, കെ.ദീപേഷ്, പി.ഡി. ജോർജ് , സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് ബൈജു വർഗീസ് ഗുരുക്കൾ, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ, പി.ടി.എ. പ്രസിഡൻ്റ് കിഷോർ , സംഘാടകസമിതി പ്രസിഡൻ്റ് എ.പി നന്ദകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, സാബു പി. മണലോടി ,അക്കരപ്പാടം ശശി തുടങ്ങിയവർ പ്രസംഗിച്ചു. പ്രദേശവാസികൾ അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News