Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 14:07 IST
Share News :
തിരുവനന്തപുരം : വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് സാഹസികമായി ലാൻഡ് ചെയ്തു എ.ഐ. 2754 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഡല്‍ഹി - തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാന്‍ 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. പൈലറ്റിന്‍റെ സമയോചിത ഇടപെടലില്‍ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 183 യാത്രക്കാരെയും പുറത്തിറക്കി.
പക്ഷിയിടിച്ചതിനെ തുടർന്ന് മുൻവശത്തെ റഡാർ സംവിധാനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
Follow us on :
Tags:
More in Related News
Please select your location.