Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2026 18:53 IST
Share News :
തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ സ്ഥലംമാറ്റങ്ങളിൽ രാഷ്ട്രീയ ഇടപെടൽ വ്യാപകമാകുന്നതായി ആക്ഷേപം.
യുഡിഎഫ് അനുകൂല സർവീസ് സംഘടനയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വകുപ്പുകളിൽ സ്ഥലമാറ്റം നടക്കുന്നത്.
പൊതു വിദ്യാഭ്യാസ വകുപ്പിൽ എൻജിഒ അസോസിയേഷന്റെ നിർദ്ദേശ പ്രകാരം
സ്ഥലം മാറ്റാൽ അതേപടി നടപ്പാക്കിലാക്കി.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. വി എച്ച് എസ് ഇയിലെ ക്ലർക്ക് തസ്തികയിലുള്ള 5 പേർക്കാണ് സ്ഥലം മാറ്റം. സ്ഥലംമാറ്റ ഉത്തരവിറക്കിയത് എൻജിഒ അസോസിയേഷൻ നൽകിയ പട്ടികയിലെ വള്ളിപുള്ളി തെറ്റാതെ.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. പോലീസ് ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്കെതിരെ ആണ് നടപടി. സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയുമാണ് സ്ഥലം മാറ്റിയത്. ഇവർക്ക് പുറമേ എക്സിക്യൂട്ടീവ് അംഗത്തിനും സ്ഥലംമാറ്റം. പ്രശാന്ത്, സി.ആർ ബൈജു, ഷിജു റോബർട്ട്, എന്നിവരെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റിനെയും സെക്രട്ടറിയെയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നാണ് മാറ്റിയത്.
Follow us on :
Tags:
More in Related News
Please select your location.