Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2025 18:42 IST
Share News :
ചാലക്കുടി:
പടിഞ്ഞാറെ ചാലക്കുടി IRMLP സ്കൂൾ നഗരസഭക്ക് വിട്ട് തന്ന് സർക്കാർ ഉത്തരവായി. നഗരസഭ മാനേജ്മെൻ്റായി
ആദ്യമായാണ് ഒരു സ്കൂൾ വരുന്നത്.
വർഷങ്ങളായി തുടരുന്ന ആവശ്യമാണ് നിരവധി ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടേയും ഭാഗമായി യാഥാർത്ഥ്യമായിരിക്കുന്നത്. എയ്ഡഡ് സ്കൂളായിരുന്ന വിദ്യാലയം, വർഷങ്ങൾക്ക് മുമ്പേ നഗരസഭക്ക് വിട്ട് നൽകാൻ മാനേജ്മെൻ്റ് തയ്യാറായി എങ്കിലും
സർക്കാർ ഉത്തരവ് ലഭ്യമാവാത്തതിനാൽ ഏറ്റെടുക്കാനായില്ല പടി.ചാലക്കുടി റിപ്പബ്ലിക്കൻവായനശാലയും,
മുൻ MLA, P.K ഇട്ടൂപ്പിൻ്റെ കുടുംബവുമായിരുന്നു ഇതിൻ്റെ മാനേജ്മെൻ്റ്.ഭൂമി ഉൾപ്പെടെ ഇവരുടെ കുടുംബം വിട്ട് നൽക്കുകയും
വായനശാല പൂർണ്ണമായും അംഗീകരിക്കുകയും ചെയ്തിരുന്നതാണ്.
റിപ്പബ്ലിക്കൻ ലൈബ്രറിക് സമീപത്തുള്ള നഗരസഭ കെട്ടിടത്തിൽ, സൗകര്യം അനുവദിക്കുകയും ചെയ്തിരുന്നു.
പല ഘട്ടങ്ങളിലായി നഗരസഭയും MLA മാരും ഇതിന് ശ്രമിച്ചെങ്കിലും
അംഗീകാരം ലഭിച്ചിരുന്നില്ല.
വിവിധ തലങ്ങളിൽ ചർച്ചയും തീരുമാനവും ഉണ്ടായെങ്കിലും
സർക്കാർ അനുമതി വൈകുകയായിരുന്നു.
പ്രദേശവാസികളും സ്കൂൾ PTAഭാരവാഹികളും, MLA യോടും മറ്റ് നഗരസഭ ജനപ്രതിനിധികളോടും ഒപ്പം ഇക്കാര്യത്തിനായ് നിരന്തര പ്രവർത്തനത്തിലായിരുന്നു.
അടുത്ത കാലത്ത്
സർക്കാരിൽ നിന്നും ഇത് സംബന്ധിച്ച് നഗരസഭയോട് അഭിപ്രായം ആരാഞ്ഞ് കത്ത് വന്നിരുന്നു.ഈ വിദ്യാലയത്തിന് സമീപം 1 കിലോമീറ്റർ ചുറ്റളവിൽ മറ്റ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടോ എന്നും, സ്കൂൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കൗൺസിലിൻ്റെ തീരുമാനം വ്യക്തമായി അറിയിക്കണമെന്നും ആയിരുന്നു കത്ത്.
ഇക്കാര്യം പരിശോധിച്ച് ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റ് പൊതുവിദ്യാലയങ്ങൾ ഇല്ലെന്നും, സ്കൂൾ ഏറ്റെടുക്കാൻ നഗരസഭക്ക് പൂർണ്ണ സമ്മതമാണെന്നും, കൗൺസിൽ സർക്കാരിനെ അറിയിച്ചു.
അടുത്ത കാലത്ത്
സ്കൂൾ അറ്റകുറ്റപണികൾ നടത്തുന്നതിന്
സർക്കാർ അനുമതി ലഭിച്ചിരുന്നു എങ്കിലും
ഇപ്പോഴാണ് വിട്ട് കിട്ടിയ ഉത്തരവ് ഉണ്ടായത്.ചാലക്കുടി നഗരസഭയായിരിക്കും ഇനി സ്കൂളിൻ്റെ മാനേജ്മെൻ്റ്
Follow us on :
Tags:
More in Related News
Please select your location.