Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോധികനെ ആക്രമിച്ച് പണവും രേഖകളും കവർന്നു; പിടിച്ചുപറി കേസിൽ പ്രതി അറസ്റ്റിൽ

03 Jul 2026 22:39 IST

NewsDelivery

Share News :

കോഴിക്കോട്: വയോധികനെ ആക്രമിച്ച് പണവും രേഖകളും അടങ്ങിയ പേഴ്സ് പിടിച്ചുപറി നടത്തിയ കേസിൽ ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടിപറമ്പ് വീട്ടിൽ രതീഷ് (45) എന്നയാളെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ചക്കുംകടവ് സ്വദേശിയായ വയോധികൻ വാർധക്യ പെൻഷൻ വാങ്ങി ബി.സി. റോഡിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റോഡിൽ കാൽതെറ്റി വീണിരുന്നു. ഇത് കണ്ട പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം ആക്രമിക്കുകയും ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും രേഖകളും അടങ്ങിയ പേഴ്സ് കവർന്നെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വയോധികന്റെ പരാതിയിൽ ബേപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ ബേപ്പൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ബേപ്പൂർ, മാറാട്, നല്ലളം പൊലീസ് സ്റ്റേഷനുകളിലായി മദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ചത്, പൊതുജനശല്യം, അതിക്രമിച്ച് കയറി ആക്രമണം, പൊതുസ്ഥലത്ത് മദ്യപിക്കൽ തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ വിഷ്ണു രാമചന്ദ്രൻ, അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജീഷ്, സിവിൽ പൊലീസ് ഓഫീസർ സരുൺ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow us on :

More in Related News