Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച്ച..

07 Mar 2026 19:51 IST

MUKUNDAN

Share News :

ഗുരുവായൂർ:ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത എ.വി.ഗോപിനാഥ്,എ.യു.ഷിനിജ എന്നിവരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച്ച രാവിലെ 10.15-ന് നടക്കും.വൈഷ്ണവം ആഡിറ്റോറിയത്തിലാകും സത്യപ്രതിജ്ഞാ ചടങ്ങ്.പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ വായിക്കും.സത്യപ്രതിജ്ഞ ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി.രാജമാണിക്കം ഐഎഎസ് പങ്കെടുക്കും.നിയുക്ത ഭരണ സമിതി അംഗങ്ങൾക്ക് അദ്ദേഹം സത്യവാചകം ചൊല്ലി കൊടുക്കും.ദേവസ്വം ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരാകും.


Follow us on :

More in Related News