Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2026 22:04 IST
Share News :
മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നേഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റുവിയിലെ സി.ബി.ഡി ഏരിയയിൽ സ്ഥിതി ചെയ്യുന്ന സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ നിരവധി സാമൂഹിക പ്രവർത്തകരും, സംഘടനാ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും പങ്കെടുത്തു.
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നേഷണൽ പ്രസിഡണ്ട് ജോർജ് പി രാജന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 2024-2025 ൽ നേഷണൽ കോർഡിനേറ്റർ പദവി വഹിച്ചിരുന്ന സുനിൽ കുമാർ സ്വാഗതം ആശംസിച്ചു. തുടർന്ന് മീഡിയവൺ ചാനൽ ഒമാൻ റീജ്യണൽ മാനേജർ ഷക്കീൽ ഹസ്സൻ റമദാൻ മാസത്തിന്റെ ആത്മീയ സന്ദേശം നൽകി. ചടങ്ങിന്റെ സമാപനത്തിൽ ഷൗക്കത്ത് അലി നന്ദി പ്രസംഗം നടത്തി.
കൂടാതെ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഉല്ലാസ് ചെറിയാൻ, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം സുധീർ ചന്ദ്രോത്ത്, വിശ്വ കൈരളി മാസികയുടെ ജോയിന്റ് എഡിറ്റർ രാജൻ കൊക്കുരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മലയാളി സമൂഹത്തിൽ ഐക്യവും, സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള കൂട്ടായ്മകൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തുടർന്ന് പങ്കെടുത്തവർക്കായി സമൃദ്ധമായ ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.
പരിപാടിയിൽ വേൾഡ് മലയാളി ഫെഡറേഷൻ നേഷണൽ പ്രസിഡന്റ് ജോർജ് പി. രാജൻ, നേഷണൽ സെക്രട്ടറി അർച്ചന വിജയകുമാർ, നേഷണൽ ട്രഷറർ ജയനന്ദൻ, നേഷണൽ കോർഡിനേറ്റർ അനൂപ് ദിവാകരൻ, വൈസ് പ്രസിഡണ്ട് രാധിക, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ടി. പി, മീഡിയ ഫോറം കോർഡിനേറ്റർ മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.