Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2025 20:38 IST
Share News :
മേപ്പയൂർ: തിരുവസന്തം 1500' മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് പേരാമ്പ്ര സോൺ കമ്മിറ്റി കുട്ടോത്ത് നൂറുൽഹുദയിൽ സംഘടിപ്പിച്ച സ്നേഹ ലോകം പഠനസംഗമം സമാപിച്ചു. സ്വാഗത സംഘം ഫിനാൻസ് കൺവീനർ ടി.കെ. അമ്മത് ഹാജി പതാക ഉയർത്തി. കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി ലത്തീഫ് വാളൂർ,
സ്വാഗതസംഘം ചെയർ മാൻ ടി.എൻ. കുഞ്ഞബ്ദുല്ല മുസ്ലിയാർ ജനറൽ കൺവീനർ സി.കെ.നിസാർ സംബന്ധിച്ചു.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ റഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്‌തു. സോൺ പ്രസിഡന്റ് റസാക്ക് ബദവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ സിദ്ധീഖ് സഖാഫി കൈപ്രം, അസീസ് മാസ്റ്റർ കൂരാച്ചുണ്ട് എന്നിവർ സംസാരിച്ചു. തിരുനബി യുടെ കർമഭൂമിക വിഷയത്തിൽ കെ. ബി. ബഷീർ വിഷയാവതരണം നടത്തി. നബിസ്നേഹത്തി ൻ്റെ മധുരം സെഷനിൽ എസ് എസ് എഫ് സ്റ്റേറ്റ് ഫിനാൻസ് സെക്രട്ടറി അനസ് അമാനി പുഷ്പ ഗിരി വിഷയവതരണം നടത്തി.
മധ്യമനിലപാടിന്റെ സൗന്ദര്യം വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സ്വാദിഖ് വെളിമുക്കഉം ഉസ്‌വത്തുൻ ഹസന വിഷയത്തിൽ സയ്യിദ് താഹ തങ്ങൾ സഖാഫി യും ക്ലാസ്സിന് നേതൃത്വം നൽകി. ഹാഫിസ് സ്വാലിഹ് ഫൈസാനി, മുസ്തഫ മുസ്‌ലിയാർ,ഇബ്രാഹീം കുട്ടി ചെമ്പ്ര, അസീസ് മുയിപ്പോത്ത്,മുഹമ്മദ് സഖാഫി കണ്ടീതാഴെ,
സിദ്ധീഖ് സഖാഫി ചങ്ങാരോത്, സംസാരിച്ചു.
വൈകിട്ട് അഞ്ചിന് പൂർണതയുടെ മനുഷ്യകാവ്യം എന്ന വി ഷയത്തിൽ നടന്ന സെമിനാറിൽ എഴുത്തുകാരൻ യൂ. കെ. കുമാരൻ,എസ് വൈ എസ് കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് ബുഖാരി, സി.ആർ. കെ.കുഞ്ഞു മുഹമ്മദ്, സമസ്ത സെക്രട്ടറി ബഷീർ സഖാഫി കൈപ്പുറം, ഇബ്രാഹീം നദു വി, കേരള മുസ്‌ലിം ജമാഅത് സോൺ പ്രസിഡന്റ് കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി,സി പി മുഹമ്മദ് അലി, സാജിദ് മാസ്റ്റർ നോച്ചാട്, റഹീം മാസ്റ്റർ കീഴ്പയൂർ എന്നിവർ സംസാരിച്ചു.ഇരുനൂറോളം സ്ഥിരം പ്രതിനിധികൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.