Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2025 07:40 IST
Share News :
കോഴിക്കോട് : യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മ നടത്തിയ സമൂഹ വിവാഹത്തിലൂടെ 7 നവ ദമ്പതികൾ പുതുജീവിതത്തിലേക്കു പ്രവേശിച്ചു. മൂഴിക്കൽ പള്ളിത്താഴത്തിനു സമീപം ഒരുക്കിയ വേദിയിലാണ് ഓരോരുത്തരുടെയും മതാചാര പ്രകാരം വിവാഹം.
വരനും വധുവിനുമായി നാലര പവന്റെ ആഭരണവും വസ്ത്രങ്ങളും സംഘാടകർ നൽകിയിരുന്നു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആഷിഖ് ചെലവൂർ അധ്യക്ഷത വഹിച്ചു. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ നിക്കാഹിനു നേതൃത്വം നൽകി. എം.കെ.രാഘവൻ എംപി, സമന്വയ ഗിരി ഡയറക്ടർ സ്വാമി ആത്മദാസ്‌യമി, പുളിക്കൽ മഹല്ല് ഖത്തീബ് മുഹമ്മദ് അസ്‌ലം ബാഖവി പാറന്നൂർ, സിഎസ്ഐ സെന്റ് മേരീസ് ചർച്ച് വികാരി റവ. ഡോ. ടി.കെ.ജെയിംസ്, രാഹുൽ ഈശ്വർ, ഡോ. ഹുസൈൻ മടവൂർ, എം.എ.റസാഖ്മാസ്റ്റർ, ടി.ടി.ഇസ്മായിൽ, എം.മെഹബൂബ്, എൻ.സുബ്രഹ്മണ്യൻ, കെ.സുനിൽ കുമാർ, നാസർ ഫൈസി കൂടത്തായി, യൂസഫ് ഹാജി പന്നൂർ, ശിഹാബ് പൂക്കോട്ടൂർ, യു.സി.രാമൻ, അഡ്വ: സി.എം.ജംഷീർ, എം.പി.ഹമീദ്, ജനറൽ കൺവീനർ നവാസ് മൂഴിക്കൽ, രക്ഷാധികാരി അബ്ദുൽ അസീസ് ഷാൾ, ഫിനാൻസ് കൺട്രോളർ ഷംസുദ്ദീൻ പൂക്കാട്ട് എന്നിവർ പ്രസംഗിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വിഡിയോ സന്ദേശം കൈമാറി. പരിപാടിക്ക് ഭാരവാഹികളായ പി.എം. മൊയ്തീൻ കോയ, എം.കെ.അബ്ദുൾ ലത്തീഫ്, .അബുവിരുപ്പിൽ , സഹീർ പള്ളിത്താഴം, ഹാരിസ്ചെറുവറ്റ , റഹീം പള്ളിത്താഴം, ഗഫൂർ കോരാത്ത്, നസീർ മാക്കൂൽ നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.