Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തകർന്നു കിടക്കുന്ന കെ. പി. പി. എൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പു ശേഖരണം നടത്തി.

04 Mar 2026 19:36 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തകർന്നു കിടക്കുന്ന കെ. പി. പി. എൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പു ശേഖരണം നടത്തി. മൂർക്കാട്ടിപ്പടി മുതൽ കെ. പി. പി.എല്ലിൻ്റെ മുൻവശം വരെയുള്ള റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പിറവം റോഡ് റെയിൽവേ സ്റ്റേഷൻ, കാരിക്കോട്ടിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. നിരവധിതവണ കമ്പനി അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ല. ഇതിനിടയിൽ രണ്ടുവർഷം മുമ്പ് ജനകീയ പ്രതികരണ വേദി നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്റ്റേഷൻ വരെ അറ്റ കുറ്റപ്പണികൾ നടത്തിയിരുന്നു. കഴിഞ്ഞദിവസം കമ്പനിയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തിയപ്പോൾ റെയിൽവേ സ്റ്റേഷൻ മുതൽ കമ്പനി വരെ റോഡിലെ അറ്റകുറ്റപണികൾ നടത്തിയിരുന്നു. എന്നാൽ മൂർക്കാട്ടിപ്പടിയിലേക്ക് യാതൊരുവിധ പണിയും നടത്തിയില്ല. കമ്പനിയിലേക്കും ,കാരിക്കോട് പ്രവർത്തിക്കുന്ന സ്വകാര്യ ക്രഷർ യൂണിറ്റിലേക്കും ടൺ കണക്കിന് ഭാരം കയറ്റിയ ലോറിയാണ് ഇതുവഴി കടന്നു പോകുന്നത്, ഇതും വഴി തകരുവാൻ കാരണമാണ്.  

30 വർഷം മുൻപ് എച്ച്.എൻ.എൻ. ആയിരുന്നപ്പോൾ ടാർ ചെയ്തതാണ്

 ഈ റോഡ്. അതിനുശേഷം യാതൊരു അറ്റകുറ്റപണികളും ഇവിടെ നടന്നില്ല.

 ജനകീയ പ്രതികരണ വേദിയുടെ നേതൃത്വത്തിൽ മൂർക്കാട്ടുപടിയിൽ നടന്ന ഒപ്പുശേഖരണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെഫി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ജിതു കരിമാടം, സിനി ജെയിൻ, കെ വി .ജെയിംസ്, ജനകീയ പ്രതികരണ വേദി കോർഡിനേറ്റർ രാജു തെക്കേക്കാലയിൽ തുടങ്ങിയവർ പങ്കെടുത്തു.




Follow us on :

More in Related News