Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൻ മയക്കുമരുന്നു ശേഖരവുമായി യുവാവും യുവതിയും അറസ്റ്റിൽ

17 Nov 2025 21:17 IST

PEERMADE NEWS

Share News :

പീരുമേട് :

  പീരുമേട് എക്സൈസ് റെയിഞ്ച് ഒഫീസും സർക്കിൾ ഓഫീസും  സംയുക്തമായി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ വാഗമൺ -കോലാഹലമേട്  വച്ച് KL 85 A 6727 കറിൽ നിന്നും MDMA, ഹാഷിഷ് ഓയിൽ, ഉണക്ക ഗഞ്ചാവ് എന്നിവ കണ്ടെടുത്തു.

കോഴിക്കോട്  ചെറുവണ്ണൂർ വില്ലേജിൽ റഹിമാൻ ബസാർ കരയിൽ ഫവാസ് മകൻ മുഹമ്മദ് ഫവാസ്[32] കോഴിക്കോട് കരുവൻന്തുരുത്തി വില്ലേജിൽ ചേനപറമ്പ് കരയിൽ സ്നേഹസൗധം വീട്ടിൽ വിജയൻ മകൾ ശ്രാവൺതാര എന്നിവരെ അറസ്റ്റ് ചെയ്ത. ഈ മാസം 11-ന് ആലപ്പുഴ അരൂരിൽ നിന്നും 430 ഗ്രാം MDMA യുമായി അറസ്റ്റിലായ ശ്രീമോന്റെ ഭാര്യയും, സുഹൃത്തും ആണ് ഇവർ. കേരളത്തിൽ മുഴുവൻ മാരക മയക്ക്മരുന്ന് വിതരണം ചെയ്യുന്ന വൻ ലോബിയുടെ കണ്ണികളാണിവർ. ഇവരുടെ പക്കൽ നിന്നും 47.985 ഗ്രാം MDMA യും 5 ഗ്രാം ഉണക്ക ഗഞ്ചാവും കൂടാതെ ഇവർ താമസിച്ചിരുന്ന വാഗമൺ -വാഗനാക്ഷത്ര  സൂട്ട് ഹോട്ടലിൽ നിന്നും 2.065 ഗ്രാം MDMA, 2.970 ഹാഷിഷ് ഓയിലും, കണ്ടെടുത്തു.

 കൂടാതെ 375000 രൂപയും ഇവരുടെ പക്കൽ നിന്നും പിടി കൂടി.റെയ്ഡിൽ പീരുമേട് എക്സ്സൈസ് സർക്കിൾ നിതിൻ. എ കുഞ്ഞുമോൻ, പ്രിവന്റീവ് ഓഫീസർ അൻസാർ, അസി.എക്സൈസ് ഇൻസ്പെക്ടർ ജോബി . പി ചാക്കോ,പീരുമേട് എക്സൈസ് റെയിഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ മാരായരാമകൃഷ്ണൻമണികണ്ഠൻ.ആർ,പ്രിവന്റീവ് ഓഫീസർ ജയരാജ് എൻ.സി, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു കെ. തങ്കപ്പൻ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ രാജ്‌കുമാർ ബി എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Follow us on :

More in Related News