Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക മാതൃഭാഷാ വാരാചരണം നടത്തി

27 Feb 2025 18:16 IST

WILSON MECHERY

Share News :


ചാലക്കുടി : മലയാള ഐക്യവേദി തൃശ്ശൂർ ജില്ലാസമിതിയും ചാലക്കുടി കലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ്. കോളജും സംയുക്തമായി ലോക മാതൃഭാഷാ വാരാചരണം സംഘടിപ്പിച്ചു.കേരളവർമ്മ കോളജ് അസോസിയേറ്റ് പ്രൊഫസറും നിരൂപകനുമായ ഡോ.എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു.തുടർന്ന് മാതൃഭാഷയും ഭാഷാസൂത്രണവും എന്ന വിഷയത്തിൽ പ്രഭാഷണം അവതരിപ്പിച്ചു.

ചാലക്കുടി ബി.എഡ്. കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ

ഡോ. സുരേഷ് മൂക്കന്നൂർ അധ്യക്ഷത വഹിച്ചു.കഥാകൃത്ത് എം.ജി. ബാബു മുഖ്യാതിഥിയായി.

മലയാള ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി.രമേശൻ മാതൃഭാഷാ സന്ദേശം നൽകി.

കോളജ് യൂണിയൻ ചെയർമാൻ കെ.എസ്.സുജിത്ത് , ലിസ്ഡിൻ പി. ഡേവീസ് തുടങ്ങിയവർ സംസാരിച്ചു.



Follow us on :

More in Related News