Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 23:42 IST
Share News :
കോട്ടയം: എച്ച്‌ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എച്ച്‌ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. 'അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ' എന്നതാണ് ഈ വർഷത്തെ സന്ദേശം. എച്ച്.ഐ.വി ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള ജനവിഭാഗങ്ങളെയും എച്ച് .ഐ.വി അണുബാധിതരെയും, കുടുംബങ്ങളെയും മുഖ്യധാരയിലെത്തിക്കുന്നതും അവരുടെ മനുഷ്യാവകാശങ്ങൾ, മൗലിക അവകാശങ്ങൾ, നിയമപരമായ അവകാശങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതുമാണ് ഈ വർഷത്തെ പ്രതിപാദ്യ വിഷയം. അവരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്താതെ അവകാശങ്ങൾ ഉറപ്പുവരുത്തി സ്വയം ശാക്തീകരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട് എന്നുമാണ് ഈവർഷത്തെ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നത്.
ലോക എയ്ഡ്‌സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ രണ്ടിന് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ സർക്കാർ ആശുപത്രികളുടെയും കോളജുകളിലെ റെഡ് റിബ്ബൺ ക്ലബ്ബുകളുടെയും രക്തദാന ഫോറങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
രണ്ടിന് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, നാഗമ്പടം ബസ് സ്റ്റാൻഡ്, തിരുനക്കര, കോട്ടയം റയിൽവേ സ്റ്റേഷൻ, എരുമേലി എന്നിവിടങ്ങളിൽ എച്ച്‌ഐവി രക്ത പരിശോധനയും ബോധവത്കരണ പ്രദര്ശനവും നടക്കും. ജവഹർ, ലാസ്യകൈരളി, സ്‌നേഹിത, കെ.വി.എച്ച്.എസ് എന്നീ സുരക്ഷാ പ്രൊജെക്ടുകൾ നേതൃത്വം നൽകും.
ദിനാചരണത്തോടനുബന്ധിച്ച് മൂന്ന് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും ഡിസംബർ ഒന്നിനു കാവുങ്കണ്ടം വിശുദ്ധ മാറിയ ഗൊരേത്തി പള്ളി (പാലാ മരിയൻ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ), ഡിസംബർ രണ്ടിനു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ്. (കോട്ടയം ലയൺസ് എസ് എച്ച് മെഡിക്കൽ സെന്ററിന്റെ നേനതൃത്വത്തിൽ) എന്നിവിടങ്ങളിൽ രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.