Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പൈതൃക വാരത്തിൽ വനിതാ കൂട്ടായ്മയും രാത്രിയിൽ പൈതൃക നടത്തവും

24 Nov 2024 15:38 IST

Anvar Kaitharam

Share News :

ലോക പൈതൃക വാരത്തിൽ

വനിതാ കൂട്ടായ്മയും രാത്രിയിൽ പൈതൃക നടത്തവും 


പറവൂർ: ലോക പൈതൃക വാരത്തോടനുബന്ധിച്ച് മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പൈതൃക നടത്തം, സൗജന്യ മ്യൂസിയം സന്ദർശനം, പ്രദർശനങ്ങൾ, പ്രമുഖരായ ആർട്ടിസ്റ്റുകളുടെ നേതൃത്വത്തിൽ സ്കെച്ച് ആൻഡ് വാക്ക്, വനിതാ നടത്തം എന്നിവ നടത്തി. 

വിവിധ മേഖലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 25 ഓളം വനിതകളെ ഉൾപ്പെടുത്തിക്കൊണ്ട് പാലിയം നാലുകെട്ടിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. ചേന്ദമംഗലത്തിന്റെ ചരിത്രവും പൈതൃകവും നേരിട്ട് കണ്ടുകൊണ്ടുള്ള വനിതകളുടെ രാത്രി നടത്തം, പരമ്പരാഗത ആഭരണങ്ങളുടെ പ്രദർശനം, പരമ്പരാഗത കൈത്തൊഴിലുകളായ പപ്പടം നിർമ്മാണം, മൺപാത്ര നിർമ്മാണം, ശില്പ നിർമ്മാണം, ചേന്മംഗലം കൈത്തറിയുടെ തനത് ഉൽപ്പന്നങ്ങൾ, തിരുവാതിര, എന്നിവയോടൊപ്പം കേരളത്തിൻ്റെ തനത് ഭക്ഷ്യവിഭവങ്ങളും ഒരുക്കിയിരുന്നു.


Follow us on :

More in Related News