Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2025 15:10 IST
Share News :
പേരാമ്പ്ര: സമാധാനപരമായ പ്രകടനത്തില്‍ പൊലീസ് കടന്നുകയറി ഷാഫിയെ തിരഞ്ഞ്പിടിച്ച് പൊലീസ് അടിക്കുകയായിരുന്നുവെന്നും എന്തുകൊണ്ടാണ് ഇങ്ങനെ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതെന്ന് ആഭ്യന്തരമത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഈ സാഹചര്യം സൃഷ്ടിക്കാന്‍ പൊലീസിന് ആരാണ് അനുമതി കൊടുത്തതെന്നും, എന്തിന്‌വേണ്ടിയാണ് ടിയര്‍ഗ്യാസ് ഷെല്ലും ഗ്രനേഡും എറിയാന്‍ അനുമതി കൊടുത്തതെന്നും, അവ പൊട്ടിക്കാന്‍ ഉത്തരവ് കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. നിയമമറിയുന്ന നീതിബോധമുള്ള എതെങ്കിലുമൊരു പൊലീസ് ഉദ്യോഗസ്ഥന്‍ അനുമതി കൊടുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. അരങ്ങേറിയത് നിഷ്ഠൂരമായതും ചട്ടങ്ങള്‍ പാലിക്കാത്തതുമായ നടപടിയാണ്
യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യുഡിഎഫ് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍.വേണു, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വി. ജോര്‍ജ്ജ്, കെ. പ്രവീണ്‍ കുമാര്‍, ടി.ടി. ഇസ്മയില്‍, കെ.സി. അബു, കെ.എം. അഭിജിത്ത്, രാജീവ് തോമസ്, സത്യന്‍ കടിയങ്ങാട്, സി.പി.എ. അസീസ്, കെ.പി. രാധാകൃഷ്ണൻ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ യുഡിഎഫ് കണ്‍വീനര്‍ അഹമ്മദ് പുന്നക്കൽ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ടി.കെ.ഇബ്രാഹിം നന്ദിയും പറഞ്ഞു.
സത്യാഗ്രഹത്തിന് മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.വി. രാമചന്ദ്രന്‍, പി.കെ. രാഗേഷ്, വി.പി. ദുല്‍ഖിഫില്‍, പി.കെ. ഹബീബ്, രാജേഷ് കീഴരിയൂര്‍, കെ. മധു കൃഷ്ണന്‍, ആര്‍.കെ. മുനീര്‍, കെ.എ. ജോസുകുട്ടി, ടി.കെ.എ.ലത്തീഫ്, ടി.പി. ചന്ദ്രന്‍, ഇ. അശോകന്‍, മൂസ കോത്തമ്പ്ര, കെ.പി. വേണുഗോപാല്‍, ഇ. ഷാഹി, എന്‍.പി.വിജയന്‍,എം.കെ.മുരളീധരന്‍, പുതുക്കുടി അബ്ദുറഹ്‌മാന്‍, പി.സി. രാധാകൃഷ്ണന്‍, രബീഷ് വളയം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.