Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആപ്പാച്ചിറ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലി സംഘടിപ്പിച്ചു.

25 Aug 2026 17:16 IST

santhosh sharma.v

Share News :

വൈക്കം: നബിയുടെ ദർശനങ്ങളും ചിന്തകളും സമൂഹത്തിന് മാർഗ്ഗദർശനമായി തീർന്നിട്ടുണ്ടന്ന് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. ആപ്പാച്ചിറ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലിക്ക് ആപ്പാഞ്ചിറ സെൻട്രൽ ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഹൈന്ദവരും ക്രിസ്ത്യനികളും മുസ്ലീങ്ങളും ഐക്യത്തോടെയും സൗഹൃദത്തോടെയും കഴിയുന്നത് മഹത്തുക്കളുടെ ദർശനങ്ങൾ നാം മുറുകെ പിടിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദീപ ഇന്ദുചൂടൻ, മുളക്കുളം ഗ്രാമ പഞ്ചായത്തംഗം മിനി ദിലീപ്, ആപ്പാഞ്ചിറ ജുമാമസ്ജിദ് ഇമാം അബ്ദുസമദ് ബാഖവി, തലപ്പാറ ജുമാമസ്ജിദ് ഇമാം റഫീഖ് ബാഖവി, ജമാഅത്ത് പ്രസിഡൻ്റ് കെ.ഇ ഷെരീഫ് കൊട്ടാരത്തിപ്പറമ്പിൽ, ഷാജി കാലായിൽ , സൈഫുദീൻ എം.എം, പി. എസ്.മുഹമ്മദ് കുഞ്ഞ്, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പള്ളി അംഗണത്തിൽ മൗലൂദ് പാരായണവും അന്നദാനവും മദ്രസ്സാ വിദ്യാർത്ഥികളുടെ വൈജ്ഞാനിക കലാപരിപാടികളും നടന്നു.

Follow us on :

More in Related News