Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം നഗരത്തിനു പുതുമയായി 'വോട്ടത്തോൺ'

04 Dec 2025 22:36 IST

CN Remya

Share News :

കോട്ടയം: സംശുദ്ധ വോട്ടർ പട്ടികയുടെ പ്രചരണാർഥം സംഘടിപ്പിച്ച വോട്ടത്തോൺ കോട്ടയം നഗരത്തിന് പുതുമയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ വിദ്യാഭ്യാസ പദ്ധതിയായ സ്വീപിൻ്റെ കോട്ടയം ജില്ലാ ഘടകവും ബി.സി.എം. കോളജും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ വോട്ടവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വോട്ടർ പട്ടിക പരിഷ്കരണം, വോട്ടവകാശം  എന്നിവ വിഷയമാക്കി വിദ്യാർഥികൾ ഒരുക്കിയ കലാപരിപാടികൾ  പുതുമയായി .ബിസിഎം കോളജിൽനിന്നാരംഭിച്ച ഘോഷയാത്ര ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. ഫ്ലാഷ് മോബ്, തെരുവ് നാടകം, മൂകാംഭിനയം എന്നിവ പരിപാടിയുടെ ഭാഗമായി.

ആർഡിഒ ജിനു പുന്നൂസ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യൂ, സ്വീപ് മോഡൽ ഓഫീസർ പി.എ അമാനത്ത്, ബി.സി.എം കോളജ് മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.വി. തോമസ്,  ബർസാർ ഫാ. ഫിൽമോൻ കളത്ര എന്നിവർ സംസാരിച്ചു.

Follow us on :

More in Related News