Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടിംഗ് മെഷീൻ തകരാർ; തലയോലപ്പറമ്പിൽ ഒരു മണിക്കൂർ വോട്ടിംഗ് വൈകി.

09 Apr 2026 09:16 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പ് വടയാർ സെൻ്റ് ലൂയിസ് സ്കൂളിലെ 117-ാംനമ്പർ ബൂത്തിൽ വോട്ടിംഗ് തുടങ്ങാൻ 1 മണിക്കൂർ വൈകി. വോട്ടിംഗ് മെഷീൻ തകരാറായതാണ് വൈകാൻ കാരണമായത്. 8 മണിയോടെയാണ് പോളിംഗ് പുനരാരംഭിക്കാനായത്. വൈക്കം നിയമസഭാ മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും രാവിലെ മുതൽ വോട്ടർമരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. വോട്ടിംഗ് രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ വൈക്കത്ത്

13.44 % പോളിംഗ് രേഖപ്പെടുത്തി. ജില്ലയിൽ ഏറ്റവും അധികം പോളിംഗ് നടന്നത് കോട്ടയം മണ്ഡലത്തിലാണ് 14.99%

Follow us on :

More in Related News