Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 14:54 IST
Share News :
വെള്ളൂർ : വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വെള്ളൂർ - മുളക്കുളം -ചന്തപ്പാലം റോഡിൻ്റെ നിർമാണം പുനരാരംഭിക്കണമെന്നും കുണ്ടും കുഴിയുമായ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധജ്വാലയിൽ ജനരോക്ഷം ഇരമ്പി. വെള്ളൂർ ബസ് സ്റ്റാൻഡ് മുതൽ പഞ്ചായത്ത് ജംഗ്ഷൻ വരെ നടത്തിയ പ്രതിഷേധജ്വാലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറ് കണക്കിന് പ്രദേശവാസികൾ അണിനിരന്നു. വെള്ളൂർ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി രൂപികരിച്ചത്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 111 കോടി രൂപ വിനിയോഗിച്ച് 22 കിലോമീറ്റർ റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്നതായിരുന്നു പദ്ധതി. നിർമ്മാണം തുടങ്ങി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രവർത്തനം നിലക്കുകയായിരുന്നു. റോഡിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പലതവണ ഉറപ്പ് നൽകിയെങ്കിലും അത് പാഴ് വാക്കായതോടെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധവുമായി രംഗത്തെത്തിയത്. സമരത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയകക്ഷി നേതാക്കളടക്കം നൂറുകണക്കിനാളുകൾ ജ്വാല തെളിയിക്കലിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.