Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2026 20:32 IST
Share News :
പൊന്നാനി : പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഡോക്ടര്‍, അനസ്തേഷ്യ ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
അനസ്തേഷ്യ ടെക്നീഷ്യന്‍ കോഴ്സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അനസ്തേഷ്യ ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്കും പ്ലസ്ടുവും ഗവ. അംഗീകൃത ജി.എന്‍.എം. കോഴ്സ്/ബി.എസ്.സി നഴ്സിങ് കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും അപേക്ഷിക്കാം.
അനസ്തേഷ്യ ടെക്നീഷ്യന്‍ അഭിമുഖം മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 1.30നും സ്റ്റാഫ് നഴ്സിന്റേത് ഉച്ചയ്ക്ക് 2.30നും ഡോക്ടറുടേത് ഉച്ചയ്ക്ക് മൂന്നിനും നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകര്‍പ്പും ആധാര്‍ കോപ്പിയുമായി കൃത്യസമയത്ത് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 04942-666439
Follow us on :
Tags:
More in Related News
Please select your location.