Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വേമ്പനാട്ടു കായൽ ഇരു കൈ കാലുകളും ബന്ധിച്ച് നീന്തിക്കടന്ന് ഒൻപത് കാരൻ ചരിത്രം കുറിച്ചു.

22 Nov 2025 16:34 IST

santhosh sharma.v

Share News :

വൈക്കം: ഇരുകൈ കാലുകളും ബന്ധിച്ച് വേമ്പനാട്ടുകായയിൻ്റെ ദൈർഘ്യം ഏറിയ ഒമ്പത് കിലോമീറ്റർ ദൂരം നീന്തിക്കടന്ന് ഒൻപത് വയസ്സുകാരൻ പുതു ചരിത്രം കുറിച്ചു. കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥി കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ്‌ ബാബു, ആതിര ദമ്പതികളുടെ മകൻ ദേവദർശാണ് 2 മണിക്കൂർ 1 മിനിറ്റ് സമയം കൊണ്ട് ഉദ്യമം പൂർത്തിയാക്കി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം പിടിച്ചത്.

ശനിയാഴ്ച രാവിലെ 7.16 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കടവിൽ നിന്നും ആരംഭിച്ച നീന്തൽ 9.17 ന് വൈക്കം കായലോര ബീച്ചിൽ പര്യവസാനിച്ചു. കായൽ നീന്തലിൽ പുതിയ ദൂരവും സമയവും ദേവാദർശന് സ്വന്തമായി. തുടർന്ന് വൈക്കം ബീച്ച് മൈതാനിയിൽ നടന്ന അനുമോദന യോഗം ജോയിന്റ് എക്സൈസ് കമ്മീഷണർ ടി.എം മജു ഉദ്ഘാടനം ചെയ്തു. വൈക്കം ഡിവൈഎസ്പി ഷിജു പി. എസ്, വൈക്കം നഗരസഭ സെക്രട്ടറി രഞ്ജിത് നായർ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പി. ഷൈൻ, വൈക്കം മുരുക സ്വിമ്മിംഗ് ക്ലബ്‌ നീന്തൽ പരിശീലകൻ ടി. ഷാജികുമാർ, കോതമംഗലം ഡോൾഫിൻ ക്ലബ്‌ സെക്രട്ടറി എ.പി അൻസൽ തുടങ്ങിയവർ പ്രസംഗിച്ചു. അപ്പൂപ്പൻ പി.പി അനിലിൻ്റെ ഒന്നാം ചരമ വാർഷിക ദിനം കൂടിയായിരുന്ന ശനിയാഴ്ചയാണ് ദേവദർശന്റെ സാഹസികമായ ഉദ്യമം. 16th Light Cavakry യൂണിറ്റിലെ അപ്പുപ്പൻ്റെ സഹ പ്രവർത്തകരായിരുന്ന ക്യാപ്റ്റൻ വിമലൻ, ജോയ് മാത്യൂ, ശിവൻകുട്ടി നായർ, മറ്റ്‌ സഹ പ്രവർത്തകർ എന്നിവർ ചേർന്ന് ചടങ്ങിൽ വച്ച്

ദേവദർശന് ക്യാഷ് അവാർഡും മൊമെൻ്റോയും നൽകി അനുമോദിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും, സ്കൂളിലെ കൂട്ടുകാരും സാഹസിക നീന്തൽ കാണാൻ എത്തിയവരും അടക്കം നൂറ് കണക്കിന് പേർ അനുമോദന യോഗത്തിൽ പങ്കെടുത്തു.

കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് ഇതിനായി മാസങ്ങളോളം കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറ്റിൽ കഠിന പരിശീലനം പൂർത്തിയാക്കിയത്.

Follow us on :

More in Related News