Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ബീച്ച് ശുചീകരണം നാളെ (ഫെബ്രുവരി 5) നടക്കും.

04 Feb 2026 17:56 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ വൈക്കം നഗരസഭ ബീച്ച് ശുചീകരണം നാളെ(ഫെബ്രുവരി 5) നടക്കും. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, തൊഴിലുറപ്പു തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകും. രാവിലെ 8.30 ന് ശുചീകരണം ആരംഭിക്കും. ബീച്ച് ശുചീകരണത്തിൽ നഗരവാസികൾ പങ്കാളികളാകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

Follow us on :

More in Related News