Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2025 12:03 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 12 വെള്ളിയാഴ്ച വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികള്‍ക്കോ പരീക്ഷകള്‍ക്കോ അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അറിയിച്ചു.അഷ്ടമി ഉത്സവം പ്രമാണിച്ച് ജലഗതാഗത വകുപ്പും, കെ എസ് ആർ ടി സി യും പകലും രാത്രിയിലുമായി സ്പെഷ്യൽ സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് പാർക്കിംങ്ങിനും മറ്റുമായി വിപുലമായ സൗകര്യങ്ങളും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷയ്ക്കും മറ്റുമായി ക്ഷേത്രത്തിനകത്തും പുറത്തും വിവിധ ഗോപുരനട കളിലും സി സി ടി വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നാളെ പുലർച്ചെ 4.30 മുതലാണ് അഷ്ടമി ദർശനം. രാത്രി 11 ന് അഷ്ടമി വിളക്കും നടക്കും.
Follow us on :
Tags:
More in Related News
Please select your location.