Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2025 17:22 IST
Share News :
വൈക്കം: വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രം, വൈക്കം റോട്ടറി ക്ലബ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയാ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ചികിൽസാ ക്യാമ്പ് നടത്തി. നട്ടെല്ല് സംബന്ധമായ രോഗങ്ങൾ,സന്ധി രോഗങ്ങൾ,വാതരോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് സൗജന്യ വിദഗ്ധ വൈദ്യപരിശോധനയും ഔഷധ വിതരണവും നടത്തി. അസ്ഥിക്ഷയം കണ്ടെത്തുന്നതിനുള്ള സൗജന്യ ബോൺമിനറൽ ഡെൻസിറ്റി പരിശോധനയുമുണ്ടായിരുന്നു. വല്ലകം ശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. വല്ലകംശ്രീകൃഷ്ണ ആയുർവേദ ചികിൽസാ കേന്ദ്രം മാനേജിംഗ് ഡയറക്ടർ ഡോ. വിജിത്ത് ശശിധർ,
ക്ലാസ് നയിച്ചു. വൈക്കം റോട്ടറി ക്ലബ് പ്രസിഡൻ്റ് നിമ്മിജയിംസ്, സെക്രട്ടറി ജെസിജോഷി, റൊട്ടറിമുൻ ഡിസ്ട്രിക് ഗവർണർ ഇ.കെ.ലൂക്ക്, റോട്ടറി ഡിസ്ട്രിക് അസിസ്റ്റൻ്റ് ഗവർണർ ജെയിംസ് ജെ. പാലയ്ക്കൽ, അഡ്വ. കെ. പി.ശിവജി ,എസ്.ഡി. സുരേഷ് ബാബു, ഷിജോ മാത്യു,രാജുതോമസ്, സജിത് സുഗതൻ,ഡോ. വിദ്യാവിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.