Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 23:03 IST
Share News :
തലയോലപ്പറമ്പ: ചരിത്ര പ്രസിദ്ധമായ വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ തിരുനാളിനോടു അനുബന്ധിച്ച് വിശുദ്ധ കുർബാനയുടെ തിരുന്നാളും ആരാധനയും നടത്തി. മൂവാറ്റുപുഴ രൂപതാ ബിഷപ്പ് അഭിവന്ദ്യ ഡോ:എബ്രഹാം മാർ ജൂലിയസ് മെത്രാപോലിത്തായുടെ മുഖ്യകാർമ്മികത്വത്തിലാണ് തിരുകർമ്മങ്ങൾ നടന്നത്. വിശ്വസത്തോടു കൂടി നാം നടത്തുന്ന പ്രവർത്തനവും പ്രാർത്ഥനയും സമൂഹനന്മയ്ക്കും ലോകശാന്തിക്കും ഇടയാക്കുമെന്നും ശാന്തിയും സമാധാനവും കൈവരിക്കാൻ ഇത് വഴി കഴിയുമെന്നും മെത്രാപോലിത്താ ഉദ്ബോധിപ്പിച്ചു.
വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി , ഫാ ജോർജ്ജ് കുന്നത്ത്, ഫാ. ജോമോൻ തൈ പറമ്പിൽ, ഫാ. മാത്യു പാനാപുരയിൽ, ഫാ. പോൾ ചെറുതോട്ടുപുറം തുടങ്ങിയവർ തിരുകർമ്മങ്ങൾക്ക് സഹകാർമ്മികത്വം വഹിച്ചു. തിരുന്നാൾ പ്രസുദേന്തി എം.വി. മനോജ്, അഖിൽ മനോജ്, അലൻ മനോജ്, ആൽഡിസ് മനോജ്, കൈക്കാരന്മാരായ സേവ്യർ തയ്യിൽ, ജോസഫ് തോട്ടപ്പള്ളി, വൈസ് ചെയർമാൻ ജോസ് മാത്യു ചെറുതോട്ടുപുറം തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.