Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2026 23:11 IST
Share News :
വൈക്കം: വൈക്കത്തെ ക്ഷേത്ര നഗരി അമ്പാടിയായി. നഗരപാതകൾ രാജാ വീഥികളായി. താള മേളങ്ങളുടെയും ആരവങ്ങളുടെയും ഉൽസവ ലഹരിയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നൃത്തമാടിയത് ദർശിച്ച് ആനന്ദ നിർവൃതി നേടുവാൻ നിരവധി ഭക്തരും എത്തി. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടത്തിയ മഹാശോഭായാത്ര ഭക്തി സാന്ദ്രമായി. ഗംഗ, യമുന, സരസ്വതി, ഗോദാവരി,നർമ്മദ ,സിന്ധു എന്നി നാമങ്ങളിലുള്ള ശോഭായാത്ര
വിവിധ ഇടങ്ങളിൽ നിന്നും പുറപ്പെട്ട് വലിയ കവലയിൽ എത്തിയതോടെ മഹാശോഭായാത്ര ആരംഭിച്ചു. വൈക്കം മഹാദേവ ക്ഷേത്ര മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി നിറദീപം തെളിയിച്ചു. ഉണ്ണികണ്ണൻമാരും ഗോപികമാരും രാധികമാരും അണിനിരന്ന ശോഭായാത്രയ്ക്ക് നിശ്ചല ദൃശ്യങ്ങളും വിവിധ വാദ്യങ്ങളുംമിഴിവേകി. ശോഭായാത്ര നഗരം ചുറ്റി വൈക്കം മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു. തലയോലപ്പറമ്പ് ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ മാത്താനം ദേവീക്ഷേത്രം, തിരുപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പുതപുരം കൊട്ടാരം ദേവീ ക്ഷേത്രം, സിംല ജംഗ്ഷനിലെ അണ്ടിത്തേഴത്ത് നാഗയക്ഷി ക്ഷേത്രം ചിറ്റേഴത്ത് ഭഗവതി ക്ഷേത്രം കാർത്ത്യായിനി ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ തലയോലപ്പറമ്പ് പള്ളിക്കവലയിൽ സംഗമിച്ചു.തുടർന്ന്
ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നൃത്തവും ഉറിയടിയും നടന്നു.
മഹാശോഭ തിരുപുരം ക്ഷേത്രത്തിൽ സമാപിച്ചു. ദീപാരധനയ്ക്ക് ശേഷം അവിൽ പ്രസാദ വിതരണം, കലാസന്ധ്യ എന്നിവ നടന്നു. ചെമ്മനത്തുകര പയറു കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദമ്പതി പൂജ, രുഗ്മിണി സ്വയംവരം, പാൽക്കുടം വരവ് ഉറിയടി, താലപ്പൊലി, പാൽക്കാവടി എന്നിവയോടെ അഷ്ടമി രോഹിണി ആഘോഷവും ക്ഷേത്രത്തിൽ നടന്നു വന്ന സപ്താഹ യജ്ഞവും സമാപിച്ചു.
ടി.വി.പുരം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സരസ്വതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര ശ്രീരാമ ക്ഷേത്രത്തിലും ശ്രീദേവി എൻ എസ് എസ് വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ വൈക്കം അയ്യർ കുളങ്ങരയിൽ നിന്നും ആരംഭിച്ച ശോഭായാത്ര പുഴവായി കുളങ്ങരക്ഷേത്രത്തിലും
ചെമ്മനത്തുകര ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കരിമ്പൂഴിക്കാട് ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര ചെമ്മനത്തു ക്ഷേത്രത്തിലും ഇടയാഴം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര വൈകുണ്ഠപുരം ക്ഷേത്രത്തിലും സമാപിച്ചു. അഷ്ടമി രോഹിണിയോടനുബന്ധിച്ചു പുഴവായിക്കുളങ്ങര ക്ഷേത്രത്തിൽ നടന്നു വന്ന ദശാവതാര ചന്ദനം ചാർത്തലും സമാപിച്ചു.പൊതി, തൃക്കരായിക്കുളം ക്ഷേത്രങ്ങളിലും ശോഭയാത്ര നടന്നു.
Follow us on :
More in Related News
Please select your location.