Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രകൃതിവിരുദ്ധ പീഡനം:പ്രതിക്ക് 30 വർഷം കഠിന തടവും 1,50,000 രൂപ പിഴയും...

31 Jul 2025 20:02 IST

MUKUNDAN

Share News :

ചാവക്കാട്:14 വയസ് പ്രായമുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഢനം നടത്തിയ കേസിൽ 75 വയസ്സുകാരന് 30 വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.പിഴ അടക്കാത്ത പക്ഷം 30 മാസം കൂടി അധികതടവ് അനുഭവിക്കണം.പിഴ സംഖ്യയിൽ നിന്നും ഒരു ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു.പൂക്കോട് വില്ലേജ് തൊഴിയൂർ ദേശം തളുകശ്ശേരി വീട്ടിൽ മൊയ്തീ(75)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.2023 ഡിസംബർ 30-നാണ് കേസിനാസ്പദമായ സംഭവം.എട്ടാം ക്ലാസിൽ പഠിക്കുന്ന 14 വയസ് പ്രായമായ ആൺകുട്ടി മണ്ണാങ്കുളം പാടം കണ്ട് തിരിച്ചുപോകുന്ന സമയം പ്രതി താമസിക്കുന്ന വീടിനോട് ചേർന്ന് പണിതുകൊണ്ടിരിക്കുന്ന വീട്ടിലെ ബാത്റൂമിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയും പാരിതോഷികമായി 100 രൂപ നൽകുകയും പുറത്ത് പറയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നു എസ് സിപിഒ എം.കെ.ജാൻസി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിൻ്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ വി.സി.സൂരജ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ ഡി.ഷബീബ് റഹ്‌മാൻ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.ലെയ്സൺ ഓഫീസർമാരായ സിന്ധു,പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

Follow us on :

More in Related News