Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2025 20:58 IST
Share News :
വൈക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ ഭാഗമായി വൈക്കം നിയോജകമണ്ഡലത്തിലെ ഏഴ് കേന്ദ്രങ്ങളിൽ യുഡിഎഫ് രാപ്പകൽ സമരം ആരംഭിച്ചു. വൈക്കം ടൗണിൽ നടക്കുന്ന സമരം കെ.പി.സി.സി അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു.യുഡിഫ് മണ്ഡലം കൺവീനർ സോണി സണ്ണി അധ്യക്ഷത വഹിച്ചു.
കല്ലറയിൽ വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷത വഹിച്ചു. വെച്ചൂരിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് ഉദ്ഘാടം ചെയ്തു.
സണ്ണി പോട്ടയിൽ അധ്യക്ഷത വഹിച്ചു.
മറവൻതുരുത്തിൽ കേരള കോൺഗ്രസ് നേതാവ് ജെയിംസ് കടവൻ ഉദ്ഘാടനം ചെയ്തു.മോഹൻ കെ.തോട്ടുപുറം അധ്യക്ഷത വഹിച്ചു. ചെമ്പിൽ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു ഉദ്ഘാടനം ചെയ്തു. യുഡിഫ് ചെമ്പ് മണ്ഡലം കൺവീനർ കെ.ജെ.സണ്ണി അധ്യക്ഷത വഹിച്ചു. വെള്ളൂരിൽ സിഎംപി നേതാവ് കെ കെ മോഹനൻ ഉദ്ഘാടനം ചെയ്തു.വി.സി ജോഷി അധ്യക്ഷത വഹിച്ചു.തലയോലപ്പറമ്പിൽ യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ കെ. ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു.വിവിധ ഇടങ്ങളിൽ നടക്കുന്ന പ്രതിക്ഷേധ സമരങ്ങളിൽ യു ഡി എഫ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പ്രസംഗിച്ചു. നൂറ് കണക്കിന് യു ഡി എഫ് പ്രവർത്തകർ രാപ്പകൽ സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.