Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരത്തിൽ രണ്ട് ഹോട്ടലുകളിൽ താഴ് തകർത്ത് മോഷണം; സി സി ടി വി ക്യാമറകൾ തിരിച്ച് വച്ചാണ് മോഷണം നടന്നത്.

17 Sep 2025 23:02 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരത്തിൽ രണ്ട് ഹോട്ടലുകളിൽ മോഷണം. ചൊവ്വാഴ്ച രാത്രി 11 നും ബുധനാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് മോഷണം. ഹോട്ടൽ മഹാദേവ, ഹോട്ടൽ ബർക്കാസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഹോട്ടലിൽ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകൾ തിരിച്ച് വച്ചാണ് ഇരു സ്ഥലങ്ങളിലും മോഷണം. അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പിലുള്ള പണമാണ് അപഹരിച്ചത്. താഴ് തകർത്ത് അകത്ത് കടന്ന മോഷ്ട്ടാവ് മഹാദേവയിൽ നിന്നും 2000 ത്തിലധികം രൂപയും പിന്നിലെ ഗ്രീല്ല് തകർത്ത് അകത്ത് കടന്ന മോഷ്ടാവ്

ബർക്കാസിൽ നിന്നും 1500 ഓളം രൂപയുമാണ് അപഹരിച്ചത്. ശരീരം മുഴുവൻ പുതപ്പ് മൂടിയാണ് മോഷ്ടാവ് എത്തിയതിനാൽ ഹോട്ടലുകളിലെ ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ല. അതെ സമയം ഇരു സ്ഥാപനങ്ങളിലും കയറിയത് ഒരെ മോഷ്ട്ടാവ് തന്നെയാണെന്ന് മറ്റ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം ശക്തമാക്കി. കഴിഞ്ഞ മാസം വൈക്കം വലിയ കവലയിലുള്ള ഹോട്ടൽ സർക്കാരയിലും മോഷണം നടന്നിരുന്നു.

Follow us on :

More in Related News