Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐഎം പ്രവർത്തകന്റെ വാരിയെല്ലുകൾ തല്ലിയൊടിച്ച കേസ്സിൽ പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും..

29 Nov 2025 20:58 IST

MUKUNDAN

Share News :

ചാവക്കാട്:സിപിഎം പ്രവർത്തകനായ വടക്കേക്കാട് ചൂതംകുളത്തുള്ള മാമ്പറ്റ വീട്ടിൽ കോയ മകൻ ബാബുമോനെ(44)ഇരുമ്പ് പൈപ്പ് കൊണ്ട് വാരിയെല്ലുകൾ തല്ലി തകർത്ത കേസിൽ വടക്കേക്കാട് അണ്ടത്ത് പറമ്പ് കോളനിയിലുള്ള മദനപൂ റസ്മുദ്ധീൻ മകൻ റംസുദ്ദീൻ(27),പെരിഞ്ചേരി മുഹമ്മദ് മകൻ നബീൽ(29) എന്നിവരെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി അഞ്ച് വർഷം കഠിന തടവിനും പതിനായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.2021 ജൂൺ 6 -ആം തിയ്യതി രാവിലെ 8 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം.പരിക്കേറ്റ ബാബുമോൻ വീട്ടിൽ നിന്നും ജോലിക്ക് പോകാനായി ബൈക്കിൽ വീട്ടിൽനിന്ന് ഇറങ്ങി റോഡിൽ എത്തിയ സമയം കാത്തുനിന്നിരുന്ന പ്രതികൾ ബാബുമോന്റെ ബൈക്ക് തടഞ്ഞുനിർത്തി തലയ്ക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു.ഹെൽമറ്റ് ധരിച്ചതിനാൽ തലയ്ക്ക് കാര്യമായ പരിക്കുകൾ ഉണ്ടായില്ല.പിന്നീട് കൈ മുകളിലേക്ക് ഉയർത്തി പിടിച്ച്‌ ഇരുമ്പ് പൈപ്പ് കൊണ്ട് വാരിയെല്ലുകൾ അടിച്ച് തകർക്കുകയായിരുന്നു.ബാബുമോന്റെ നിലവിളി കേട്ട് ഭാര്യയും അയൽവാസികളും ബഹളം വെച്ച് ഓടി കൂടിയതിൽ പ്രതികൾ അവിടെനിന്നും ബൈക്കിൽ കയറി രക്ഷപ്പെട്ടു.ശ്വാസം കിട്ടാതെ നിലത്ത് കിടന്ന് പിടഞ്ഞ ബാബുമോനെ ചാവക്കാട് ബ്ലോക്ക് മെമ്പറായ ബിജു ഉൾപ്പെടെയുള്ളവർ ഓടിയെത്തി ഉടനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2019 കാലത്തെ കപ്ലേങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിൽ വെച്ച് റംസുദ്ദീൻ ഉൾപ്പെടെയുള്ള പ്രതികൾ ഷഫീർ എന്ന ചെറുപ്പക്കാരനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളാണ്.അന്ന് വയറിൽ ഗുരുതരമായ പരിക്കേറ്റ ഷഫീർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.ഈ കേസിൽ ദൃക്സാക്ഷിയായിരുന്ന പരിക്കേറ്റ ബാബുമോൻ പോലീസിന് മൊഴി നൽകിയിരുന്നു.ഈ വിരോധത്തിലാണ് പ്രതികൾ ബാബുമോന്റെ വാരിയെല്ലുകൾ അടിച്ചുതകർത്തത്.ഷഫീറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതിയിൽ സാക്ഷി വിസ്താരം തുടങ്ങാനിരിക്കുകയാണ്.വടക്കേക്കാട് എസ്ഐ ആയിരുന്ന പി.ആർ.രജീവ് ആണ് കേസ് അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 7 സാക്ഷികളെയും 17 രേഖകളും തൊണ്ടിമുതലകളും ഹാജരാക്കി.ചാവക്കാട് അഡീഷണൽ പബ്ലിക് പ്രോസികൂട്ടർ കെ.ആർ.രജിത്കുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.എഎസ്ഐ പി.ജെ.സാജൻ പ്രോസിക്യൂഷനെ നഹായിച്ചു.സാക്ഷികളെ സ്വാദീനിക്കാൻ സാധ്യതയുള്ളതിനാൽ പ്രോസിക്യൂട്ടറുടെ നിർദ്ധേശ പ്രകാരം വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീമിൽ ഉൾപ്പെടുത്തി വിചാരണ നടത്തിയ കേസ്സാണിത്.

Follow us on :

More in Related News